x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി ത​ട്ടി​പ്പ്; പ​റ​പ്പെ​ട്ടി സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ്


Published: January 9, 2026 03:41 AM IST | Updated: January 9, 2026 03:41 AM IST

പ​ത്ത​നം​തി​ട്ട: അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ വ്യാ​ജ സ​ർ​ക്കാ​ർ ജോ​ലി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി പ​രി​ശോ​ധ​ന. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​റ​പ്പെ​ട്ടി സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത് . പാ​ട്ന​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ നി​ന്നു​മു​ള്ള ഇ​ഡി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത് . വി​മു​ക്ത ഭ​ട​നാ​യ ഇ​ദ്ദേ​ഹ​ത്തി​നു​നാ​ട്ടി​ൽ ആ​രു​മാ​യി അ​ടു​പ്പം ഇ​ല്ല​ന്നും പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് തൊ​ഴി​ൽ ത​ട്ടി​പ്പ് ന​ത്തി​യ​താ​യാ​ണ് സൂ​ച​ന.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ വീ​ടാ​യ പ​ന്ത​ളം മു​ടി​യൂ​ർ കോ​ണ​ത്തും ഇ​തേ സ​മ​യം പ​രി​ശോ​ധ​ന ന​ട​ന്നു.സ്ഥ​ലം വാ​ങ്ങി​യെ​ന്ന അ​റി​വി​നേ​തു​ട​ർ​ന്ന് മ​ല​പ്പു​റം കൊ​ഡൂ​രി​ലും പ​രി​ശോ​ധ​ന ന​ട​ന്നി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് ഇ​ഡി​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പേ​രി​ലാ​ണ് ത​ട്ടി​പ്പ് ആ​ദ്യം ക​ണ്ടെ​ത്തി​യ​തെ​ങ്കി​ലും ഫോ​റ​സ്റ്റ്, ആ​ർ​ആ​ർ​ബി, ഇ​ന്ത്യ​ൻ പോ​സ്റ്റ്, ആ​ദാ​യ​നി​കു​തി, ഹൈ​ക്കോ​ട​തി, പി​ഡ​ബ്ല്യു​ഡി, ബീ​ഹാ​ർ സ​ർ​ക്കാ​ർ, ഡി​ഡി​എ, രാ​ജ​സ്ഥാ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് തു​ട​ങ്ങി 40 ല​ധി​കം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ​യും വ​കു​പ്പു​ക​ളെ​യും ഇ​ത് ഉ​ൾ​ക്കൊ​ള്ളു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഔ​ദ്യോ​ഗി​ക സ​ർ​ക്കാ​ർ ഡൊ​മെ​യ്‌​നു​ക​ൾ എ​ന്ന വ്യാ​ജ ഇ​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് സം​ഘം വ്യാ​ജ ജോ​യി​നിം​ഗ് ക​ത്തു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ട്.

വി​ശ്വാ​സം നേ​ടു​ന്ന​തി​നാ​യി, ഇ​ര​ക​ളി​ൽ ചി​ല​ർ​ക്ക് ‌ര​ണ്ട് - മൂ​ന്നു മാ​സ​ത്തേ​ക്ക് പ്രാ​രം​ഭ ശ​മ്പ​ളം ന​ൽ​കി അ​വ​രെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ആ​ർ​പി‌​എ​ഫ്, ടി‌​ടി‌​ഇ, ടെ​ക്നീ​ഷ്യ​ൻ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ നി​യ​മി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള 15 സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ

Tags : nattu vishesham Job scam

Recent News

Up