റാന്നി: റാന്നി എക്യൂമെനിക്കൽ ഫെല്ലോഷിപ്പും ക്ലർജി ഫോറവും സംയുക്തമായി 21 ന് ഗ്ലോറിയ 2025 ക്രിസ്മസ് ആഘോഷം നടത്തും. വിവിധ സഭാവിഭാഗങ്ങളിലെ ദേവാലയങ്ങൾ ചേർന്ന് 2.30 ന് ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓർത്തഡോക്സ് പള്ളിയിൽ നിന്നും സെന്റ് തോമസ് ക്നാനായ വലിയ പള്ളിയിലേക്ക് ഇട്ടിയപ്പാറ, മാമുക്ക്, വൈക്കം, മന്ദിരം, അങ്ങാടി - പേട്ട വഴി വർണശബളമായ ക്രിസ്മസ് വിളംബര വാഹന റാലി നടത്തും. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത എന്നിവർ എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്യും.
വലിയ പള്ളിയിൽ നടക്കുന്ന സംയുക്ത കരോളിൽ കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത എന്നിവർ ക്രിസ്മസ് ദൂത് നൽകും.
വിവിധ സഭാ ഗായകസംഗങ്ങൾ പങ്കെടുക്കും. ഫാ. തോമസ് ഐക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോയി മാത്യു കോർ -എപ്പിസ്കോപ്പാ മുളമൂട്ടിൽ, റവ. ജോൺസൺ വർഗീസ്, ഫാ. സോബിൻ ശാമുവൽ, ഫാ. അനൂബ് സ്റ്റീഫൻ, ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ഫാ. ഷിബു പി. വർഗീസ് മാവേലിൽ പേരങ്ങാട്ട്, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, സ്മിജു ജേക്കബ്, ജെയ്സൺ ചിറക്കൽ, ജാൻസി പീറ്റർ, എ. വി. തോമസ്, എം. എസ്. തോമസ് പ്രസംഗിച്ചു. ഫാ. എം. സി. സക്കറിയ മഥുരംകോട്ട് ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
Tags : Christmas celebration