x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​യു​ക്ത കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന സം​സ്ഥാ​നസ​മ്മേ​ള​നം ചേ​ര്‍​ത്ത​ല​യി​ൽ  


Published: February 12, 2026 05:33 AM IST | Updated: February 12, 2026 05:33 AM IST

 

ചേര്‍​ത്ത​ല: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ ക​യി​കാ​ധ്യാ​പ​ക​രു​ടെ സം​യു​ക്ത സം​ഘ​ട​ന സം​സ്ഥാ​ന സ​മ്മേ​ള​നം 12 മു​ത​ല്‍ 14 വ​രെ ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കും. ആ​രോ​ഗ്യ കാ​യി​ക വി​ദ്യാ​ഭ്യാ​സം നി​ര്‍​ബ​ന്ധ പാ​ഠ്യ​വി​ഷ​യ​മാ​ക്കു​ക, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ക്ലാ​സു​ക​ളി​ല്‍ കാ​യി​കാ​ധ്യാ​പ​ക ത​സ്തി​ക അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ 11 പ്ര​മേ​യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നു മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം കാ​യി​കാ​ധ്യാ​പ​ക​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​യു​ക്താ കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന ചെ​യ​ര്‍​മാ​ന്‍ ബി​ജു ദി​വാ​ക​ര​ന്‍, സം​സ്ഥാ​ന സ​മ്മേ​ള​നം ചെ​യ​ര്‍​മാ​ന്‍ വി. ഷാ​ജി, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ ടി.​പി. മ​നേ​ഷ്‌​കു​മാ​ര്‍, സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. വി​ന​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

12ന് ​വൈ​കി​ട്ട് 4.30ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം. 13ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ​പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ മി​ക​ച്ച കാ​യി​കാ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും. ര​ണ്ടി​ന് കാ​യി​ക വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ര്‍ മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി​നു​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പാ​ലാ സെ​ന്‍റ് തോ​മ​സ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ആ​ഷി​ഷ് ജോ​സ​ഫ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. വൈ​കു​ന്നേ​രം 3.30നു ​ന​ട​ക്കു​ന്ന യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം സം​സ്ഥാ​ന പി​ന്നാക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ​സ്. സോ​ബി​ന്‍ ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ക്കും. 14ന് ​രാ​വി​ലെ പ​ത്തി​ന് സം​സ്ഥാ​ന ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍​യോ​ഗം.

Tags : nattu vishesham Joint Sports Teachers' Conference

Recent News

Up