കൊല്ലം :കുമാരനാശാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ നോവലിസ്റ്റ് കെ. സുരേന്ദ്രൻ പുരസ്കാരം കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എം.വി.ജനാർദനന്റെ 'പെരുമലയൻ' എന്ന നോവലിന് ലഭിച്ചു. 11,111 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
58 നോവലുകൾ പുരസ്കാരത്തിനായി ലഭിച്ചിരുന്നു. ജൂറി ചെയർമാൻ ഡോ.പത്മകുമാർ ക്ലാപ്പന, ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം, ജൂറി അംഗങ്ങളായ ഡോ. കെ.വി. സനൽകുമാർ, ഡോ. എം.എസ്. നൗഫൽ, അഡ്വ. സുരേഷ് ബ്രഹ്മദാസ്, ഇടക്കുളങ്ങര ഗോപൻ യെശ്പാൽ, സന്തോഷ് കല്ലിക്കുന്നത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
22ന് ഉച്ചകഴിഞ്ഞ് രണ്ടിനു കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന അവാർഡ് വിതരണ സമ്മേളനത്തിൽ ധനകാര്യ മന്ത്രി. കെ.എൻ.ബാലഗോപാൽ, കൊല്ലം മേയർ എ.കെ.ഹഫീസ് എന്നിവർ പങ്കെടുക്കും. ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം അദ്ധ്യക്ഷത വഹിക്കും.
Tags : nattu vishesham Award Janardhanan