x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഥ​ക​ളി മേ​ള സ​മാ​പി​ച്ചു


Published: January 13, 2026 04:30 AM IST | Updated: January 13, 2026 04:30 AM IST

അ​യി​രൂ​ർ: ഒ​രാ​ഴ്ച​യാ​യി അ​ടൂ​രി​ൽ ന​ട​ന്നു​വ​ന്ന ക​ഥ​ക​ളി മേ​ള സ​മാ​പി​ച്ചു. ജി​ല്ലാ ക​ഥ​ക​ളി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക​ഥ​ക​ളി ഗ്രാ​മ​ത്തി​ലെ പ​ന്പാ​തീ​ര​ത്ത് ക​ഥ​ക​ളി​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. സ​മാ​പ​ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഥ​ക​ളി ക്ല​ബ് ര​ക്ഷാ​ധി​കാ​രി രാ​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശ്രീ​നാ​ദേ​വി​ക്കു​ഞ്ഞ​മ്മ, ദി​ലീ​പ് അ​യി​രൂ​ർ, റ്റി. ​ആ​ര്‍. ര​തീ​ഷ് മോ​ഹ​ൻ, ഡോ. ​ബി. ഉ​ദ​യ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ഥ​ക​ളി സാ​ഹി​ത്യ​ത്തി​നു​ള്ള 2025 ലെ ​അ​യി​രൂ​ര്‍ രാ​മ​ന്‍​പി​ള്ള അ​വാ​ര്‍​ഡ് ആ​ട്ട​ക്ക​ഥാ​കൃ​ത്ത് വൈ​ക്കം പി ​രാ​ജ​ശേ​ഖ​ര​നും യു​വ​ക​ഥക​ളി ഗാ​യ​ക​നു​ള്ള അ​യി​രൂ​ര്‍ സ​ദാ​ശി​വ​ന്‍ അ​വാ​ര്‍​ഡ് ക​ലാ​മ​ണ്ഡ​ലം യ​ശ്വ​ന്തി​നും ന​ല്‍​കി ആ​ദ​രി​ച്ചു. ക​ഥ​ക​ളി​മേ​ള​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ലൈ​വ് പ്ര​സ​ന്‍റേ​ഷ​ന്‍ ന​ട​ത്തു​ന്ന കെ. ​ദി​ലീ​പ് കു​മാ​ര്‍, 2025 - ലെ ​ക​ലാ​മ​ണ്ഡ​ലം അ​വാ​ര്‍​ഡ് ല​ഭി​ച്ച ചി​ങ്ങോ​ലി പു​രു​ഷോ​ത്ത​മ​ൻ. ചി​ക്കാ​ഗോ ട്രി​നി​റ്റി കോ​ള​ജ് അ​ഡ്ജ​ന്‍റ് ഡോ. ​എ​തി​ര​ന്‍ ക​തി​ര​വ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ക​ഥ​ക​ളി ക്വി​സ് മ​ത്സ​ര​വും ചി​ത്ര​ര​ച​നാ മ​ത്സ​ര​വും മു​ന്‍ ക്ല​ബ് സെ​ക്ര​ട്ട​റി വി. ​ആ​ർ. വി​മ​ല്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഥ​ക​ളി​മേ​ള ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​ബി. ഉ​ദ​യ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​താ ബി. ​നാ​യ​ര്‍, അ​യി​രൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ക​ല ഹ​രി​കു​മാ​ര്‍, അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​നി​താ കു​റു​പ്പ്, ഗി​രീ​ഷ് ചി​ത്ര​ശാ​ല, ഗോ​പി​ക ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ച

Tags : nattu vishesham kadakali fair

Recent News

Up