മൂവാറ്റുപുഴ: കുന്നയ്ക്കൽ ഈസ്റ്റ് തൃക്കുന്നത്ത് സെഹിയോൻ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് പണികഴിപ്പിച്ച സെന്റ് മേരീസ് കൽക്കുരിശിന്റെ കൂദാശ ഭക്തിനിർഭരമായി നടന്നു.
ഡിസംബർ 31ന് നടന്ന വിശുദ്ധ ചടങ്ങുകൾക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ചടങ്ങിൽ സന്നിഹിതനായിരുന്നു.

കുരുട്ടമ്പുറത്ത് ചെറിയാന്റെ സുവർണ ജൂബിലി സ്മാരകമായി ഭാര്യ ചിന്നമ്മ ചെറിയാൻ സമർപ്പിച്ചതാണ് ഈ കൽക്കുരിശ്. നാലാം വയസിൽ അന്തരിച്ച സിസിലി ചെറിയാന്റെ സ്മരണയ്ക്കായി നിർമിക്കപ്പെട്ട ഈ കുരിശ്, വരുംതലമുറകൾക്ക് വിശ്വാസത്തിന്റെയും പ്രാർഥനയുടെയും അടയാളമായി നിലകൊള്ളും.
തന്റെ മാതാവ് സമർപ്പിച്ച കൽക്കുരിശിന്റെ കൂദാശ നിർവഹിച്ച കാതോലിക്കാ ബാവയ്ക്കും മെത്രാപ്പോലീത്തയ്ക്കും യുകെ മലയാളിയും വ്യവസായിയുമായ ഡോ. ബേബി ചെറിയാൻ (ട്രഷറർ, ഒഎസ്എസ്എഇ - യുകെ, യൂറോപ്പ് & ആഫ്രിക്ക) നന്ദി രേഖപ്പെടുത്തി.

ഇതിന് നേതൃത്വം നൽകിയ വികാരിമാരായ ഫാ. ജോൺ കുര്യാക്കോസ്, ഫാ. ഗീവർഗീസ് ജോൺ, പെരുന്നാൾ കൺവീനർ കെ.ഐ. പൗലോസ് കാവിക്കുന്നേൽ, ട്രസ്റ്റി ജേക്കബ് ജോസ് വയലിക്കുടിയിൽ, സെക്രട്ടറി ദീപു ജോസ് പുതിയമഠത്തിൽ, കൽക്കുരിശ് കോഓർഡിനേറ്റർ ജിജോ മുപ്പത്തിയിൽ എന്നിവരോടും നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു.
Tags : kalkurishu koodasha thrikkunnathu st. george church local news nattuvishesham ernakulam