x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണം : പ​രാ​തി നൽകി കോ​ണ്‍​ഗ്ര​സ്


Published: November 1, 2025 04:39 AM IST | Updated: November 1, 2025 04:39 AM IST

കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യം കൈ​യേ​റി അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ആ​ന്‍റോ അ​ഗ​സ്റ്റി​നും, ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍​പി​ള്ള​യ്ക്കു​മെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി. എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. പൊ​തു സ്ഥ​ലം കൈ​യേ​റി, പൊ​തു സ്വ​ത്ത് അ​ന​ധി​കൃ​ത​മാ​യി നീ​ക്കം ചെ​യ്തു, അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ൾ ന​ട​ത്തി തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി.

അ​ന​ധി​കൃ​ത​മാ​യാ​ണ് സ്‌​റ്റേ​ഡി​യം കൈ​മാ​റി​യ​തെ​ന്നും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്‌​റ്റേ​ഡി​യ​ത്തി​ലെ സീ​റ്റും ലൈ​റ്റും അ​ന​ധി​കൃ​ത​മാ​യി നീ​ക്കം ചെ​യ്തു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള സ്‌​പോ​ണ്‍​സ​ര്‍​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യാ​ന്ത​ര സ്‌​റ്റേ​ഡി​യം വി​ട്ടു​കൊ​ടു​ത്ത​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഡി​സി​സി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പ​ടു​ന്നു.

Tags : Kaloor Stadium Local News Ernakulam Nattuvishesham

Recent News

Up