കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായുള്ള ചുറ്റുമതില്‍ നിര്‍മാണത്തില്‍ തര്‍ക്കം. സ്റ്റേഡിയം പരിസരത്തെ കാരണക്കോടം തോടിന്റെ ഭാഗത്ത് സിആര്‍ഇസഡ് നിയമം ലംഘിച്ച് അശാസ്ത്രീയമായി മതില് പണിയുന്നുവെന്ന കോര്പറേഷന് കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടിലിന്റം വാദത്തെ തുടര്‍ന്ന് കോര്പറേഷന്, ജിസിഡിഎ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.
ഇറിഗേഷന്‍ വകുപ്പ് പ്രദേശത്ത് നിര്‍മിച്ചിട്ടുള്ള മതിലിനു മുകളിലാണ് നവീകരണത്തിന്റെ ഭാഗമായുള്ള ചുറ്റുമതില്‍ പണിയുന്നത്. ഇത് നിയമലംഘനമാണെന്നും നിര്‍മാണം വെള്ളക്കെട്ടിന് വഴിവയ്ക്കുമെന്നാണ് കൗണ്‍സിലറുടെ വാദം.
ഇത് കണക്കിലെടുത്ത് നിലവിലെ നിര്‍മാണം മാറ്റി പ്രദേശത്ത് ജിസിഡിഎയുടെ സ്ഥലത്ത് ചുറ്റുമതില്‍ നിര്‍മിക്കാന്‍ ധാരണയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.