x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ന്ത​ളം ഏ​ക​ല​വ്യ സ്കൂ​ളി​ന്‍റെ നാ​ട​ക​ങ്ങ​ൾ​ക്ക് ദേ​ശീ​യ ട്രൈ​ബ​ൽ ഫെ​സ്റ്റി​ൽ ഒ​ന്നാം സ്ഥാ​നം


Published: December 19, 2025 07:44 AM IST | Updated: December 19, 2025 07:44 AM IST

ക​രി​ന്ത​ളം: കേ​ന്ദ്ര ട്രൈ​ബ​ൽ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ വി​ജ​യ​വാ​ഡ കെ​എ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ൽ ട്രൈ​ബ​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇം​ഗ്ലീ​ഷ് നാ​ട​ക മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ, ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​രി​ന്ത​ളം ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം. പ​ദ്മ​നാ​ഭ​ൻ ബ്ലാ​ത്തൂ​ർ ര​ചി​ച്ച് ഉ​ദ​യ​ൻ കു​ണ്ടം​കു​ഴി സം​വി​ധാ​നം ചെ​യ്ത ച​ന്തു, ക​രി​ന്ത​ണ്ട​ൻ എ​ന്നീ നാ​ട​ക​ങ്ങ​ളാ​ണ് ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്.


എ​ൻ​സി​ഇ​ആ​ർ​ടി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മാ​സം 20 മു​ത​ൽ പൂ​നെ​യി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര ക​ലാ ഉ​ത്സ​വി​ലേ​ക്കും ഈ ​നാ​ട​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


പി​റ​ന്ന മ​ണ്ണി​ന്‍റെ മാ​നം കാ​ക്കാ​ൻ ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ത​ല​യ്ക്ക​ൽ ച​ന്തു​വി​ന്‍റെ​യും വ​യ​നാ​ട്ടി​ലേ​ക്ക് ചു​രം​പാ​ത നി​ർ​മി​ക്കാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് വ​ഴി കാ​ട്ടി​ക്കൊ​ടു​ത്ത ക​രി​ന്ത​ണ്ട​ന്‍റെ​യും ക​ഥ പ​റ​യു​ന്ന​താ​ണ് നാ​ട​ക​ങ്ങ​ൾ.
ബാ​ല​കൃ​ഷ്ണ​ൻ ചെ​ർ​ക്ക​ള​യാ​ണ് സം​ഭാ​ഷ​ണ​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ലേ​ക്ക് മൊ​ഴി​മാ​റ്റി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​കാ​ൻ​ഷ, നീ​ര​ജ്, സ​ങ്കീ​ർ​ത്ത​ന, അ​ന​ശ്വ​ര എ​ന്നി​വ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും സൂ​ര​ജ്, ഹ​ർ​ഷ​ൻ, പ്ര​ജി​ത്ത്, മൗ​നി​ക, അ​വ​നി​ക, സാം​ഖ്യ, സി​ദ്ധാ​ർ​ഥ് എ​ന്നി​വ​ർ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലും അ​ഭി​നേ​താ​ക്ക​ളാ​യി. 28 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ട​ക​ങ്ങ​ളോ​ട് മ​ത്സ​രി​ച്ചാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഉ​ദ​യ​ൻ കു​ണ്ടം​കു​ഴി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി സ്കൂ​ളി​ൽ തി​യേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.

Tags : nattu vishesham Karinthalam Ekalavy School

Recent News

Up