പേയാട് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കാട്ടാക്കട ഉപജില്ലാ സ്കൂൾ കലോത്സവം ഐ.ബി. സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പേയാട്: കാട്ടാക്കട ഉപജില്ലാ സ്കൂൾ കലോത്സവം തുടങ്ങി. പേയാട് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവ ഉദ്ഘാടന സമ്മേളനം ഐ.ബി. സതീഷ് എംഎൽഎ നിർവഹിച്ചു. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, എന്നിവർ ആശംസകൾ അറിയിച്ചു. കാട്ടാക്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ നന്ദിയും രേഖപ്പെടുത്തി.
ഒന്പതു വേദികളിലായി നടക്കുന്ന മത്സരത്തിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 1800 മത്സരാർഥികൾ പങ്കെടുക്കുന്നു.
Tags : Kattakkada Local News Thiruvananthapuram Nattuvishesham