x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ക്ക​ട പ​ട്ട​ണ​വി​ക​സ​നം: 19.65 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു


Published: November 8, 2025 06:51 AM IST | Updated: November 8, 2025 06:51 AM IST

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പ​ട്ട​ണ​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 19.65 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കി​ഫ്‌​ബി​യി​ൽ​നി​ന്ന്‌ 100 കോ​ടി ചെ​ല​വി​ടു​ന്ന കാ​ട്ടാ​ക്ക​ട പ​ട്ട​ണ​പ​ദ്ധ​തി മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ലു​ൾ​പ്പെ​ട്ട ഒ​ന്നാം​ഘ​ട്ട​ത്തി​ലെ 41.46 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തേ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ലെ റിം​ഗ് റോ​ഡ് വി​ക​സ​ന​ത്തി​നു ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ കു​ള​ത്തു​മ്മ​ൽ, വീ​ര​ണ​കാ​വ്, പെ​രും​കു​ളം വി​ല്ലേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട 35 സ​ർ​വേ ന​മ്പ​രു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ട്ടാ​ക്ക​ട പ​ട്ട​ണം അ​തി​രി​ടു​ന്ന 1.57 ഏ​ക്ക​ർ ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. 2020-ൽ ​സ്ഥ​ല​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ അ​തി​ർ​ത്തി നി​ശ്ച​യി​ച്ച് ക​ല്ലി​ട​ലും ന​ട​ത്തി​യി​രു​ന്നു.

സാ​മൂ​ഹി​കാ​ഘാ​ത​പ​ഠ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി. ഇ​തി​ൽ റ​വ​ന്യൂ വ​കു​പ്പ് പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കി​യ തു​ക​യാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച​ത്. അ​ന്തി​മ ക​ണ​ക്കെ​ടു​പ്പി​ൽ 49 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ആ​കെ വേ​ണ്ടി​വ​രു​ക. ഇ​തി​ന്‍റെ ഫ​യ​ലു​ക​ൾ ധ​ന​കാ​ര്യ വ​കു​പ്പി​നു മു​ൻ​പി​ലു​ണ്ട്. ബാ​ക്കി തു​ക​കൂ​ടി ഉ​ട​ൻ അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തും​കൂ​ടി ല​ഭി​ച്ചാ​ൽ ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം തു​ട​ങ്ങു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു

Tags : Kattakkada Local News Thiruvananthapuram Nattuvishesham

Recent News

Up