പെൺകുട്ടികളുടെ ദേശീയ മാസാചാരണത്തോടനുബന്ധിച്ച് തലശേരി ബികെജെഎം സ്കൂൾ ഓഫ് നഴ്സിംഗിന്റെ സഹകരണത്തോടെ തലശേരി അതിരൂപത കെസിവൈഎം-എസ്എംവൈഎം കണ്ണൂർ, കാസർഗോ
തലശേരി: കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ടൗണുകളിൽ ‘കൊലുസ് ' സ്ത്രീശാക്തീകരണ യജ്ഞം സംഘടിപ്പിച്ചു. പെൺകുട്ടികളുടെ ദേശീയ മാസാചാരണത്തോടനുബന്ധിച്ച് തലശേരി ബികെജെഎം സ്കൂൾ ഓഫ് നഴ്സിംഗിന്റെ സഹകരണത്തോടെ വെള്ളരിക്കുണ്ടിൽ ആരംഭിച്ച യജ്ഞം ചിറ്റാരിക്കൽ, ചെറുപുഴ, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബും ബോധവത്കരണം പരിപാടികളും അവതരിപ്പിച്ച ശേഷം തലശേരിയിൽ സമാപിച്ചു.
കെസിവൈഎം തലശേരിഅതിരൂപത വൈസ് പ്രസിഡന്റ് ശ്രേയ ശ്രുതിനിലയം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്എച്ച്, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, സെക്രട്ടറി സാൻജോസ് കളരിമുറിയിൽ കൗൺസിലർ അഞ്ജലി വരിക്കനാനിയ്ക്കൽ, സ്റ്റേറ്റ് സിൻഡിക്കേറ്റ് മെംബർ അപർണ സോണി, വിവിധ ഫൊറോന പ്രസിഡന്റുമാർ, ഡയറക്ടമാർ, ആനിമേറ്റർമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.
Tags : KCYM with nattuvishesham lcoal news