x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര പ​ദ്ധ​തി: ജി​ല്ലാ​ത​ല ശി​ല്‍​പ്പ​ശാ​ല ന​ട​ത്തി


Published: February 7, 2026 05:50 AM IST | Updated: February 7, 2026 05:50 AM IST

കൃ​ഷി വ​കു​പ്പി​ന്‍റെ കേ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​ത്തേ​രി​യി​ല്‍ ന​ട​ത്തി​യ ശി​ല്‍​പ്പ​ശാ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​ഇ​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കേ​ര​ള ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്‍റ് അ​ഗ്രി വാ​ല്യൂ ചെ​യി​ന്‍ മോ​ഡേ​ണൈ​സേ​ഷ​ന്‍ (കേ​ര) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല പ​രി​ശീ​ല​ന ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ അ​തി​ജീ​വി​ക്കു​ന്ന ശാ​സ്ത്രീ​യ കൃ​ഷി രീ​തി​ക​ള്‍, ഡി​ജി​റ്റ​ല്‍ കൃ​ഷി രീ​തി​ക​ള്‍, മാ​നേ​ജ്മ​ന്‍റ് രീ​തി​ക​ള്‍ എ​ന്നി​വ​യി​ലു​ള്ള സ​മ​ഗ്ര​പ​രി​ശീ​ല​ന​ത്തി​നു മു​ന്നോ​ടി​യാ​യി ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. കാ​ര്‍​ബ​ണ്‍ ക്രെ​ഡി​റ്റ് വി​പ​ണി​യി​ല്‍ പ​ങ്കാ​ളി​ത്തം, മ​ണ്ണി​ന്‍റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം, ജ​ല സം​ര​ക്ഷ​ണം തു​ട​ങ്ങി​യ ആ​ധു​നി​ക കാ​ലാ​വ​സ്ഥാ​സൗ​ഹൃ​ദ കൃ​ഷി രീ​തി​ക​ളി​ല്‍ ക​ര്‍​ഷ​ക​രെ ശ​ക്തീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം മാ​നേ​ജ്മ​ന്‍റ് മി​ക​വ്, ഡി​ജി​റ്റ​ല്‍ കൃ​ഷി​രീ​തി​ക​ള്‍ എ​ന്നി​വ​യി​ല്‍ മി​ക​വ് മെ​ച്ച​പ്പെ​ടു​ത്തി കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പു വ​രു​ത്തു​ക​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

ജി​ല്ലാ​ത​ല ശി​ല്‍​പ്പ​ശാ​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ര്‍​ഷ​ക​രു​ടെ പ​രി​ശീ​ല​നാ​വ​ശ്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന സ​ര്‍​വേ ആ​രം​ഭി​ക്കും. ഗ്രാ​മീ​ണ കാ​ര്‍​ഷി​ക മൊ​ത്ത വി​പ​ണ​ന കേ​ന്ദ്രം ഹാ​ളി​ല്‍ ന​ട​ത്തി​യ ശി​ല്‍​പ്പ​ശാ​ല കേ​ന്ദ്രം സെ​ക്ര​ട്ട​റി​യും കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​മാ​യ പി. ​ഇ​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​കെ. രാ​വു​ണ്ണി​യു​ടെ അ​ധ്യ​ക്ഷ വ​ഹി​ച്ചു. കേ​ര നോ​ര്‍​ത്ത് റീ​ജ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഷീ​ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ.​ആ​ര്‍. ചി​ത്ര, കേ​ര നോ​ര്‍​ത്ത് റീ​ജ​ണ​ല്‍ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ കെ.​കെ. ആ​ദ​ര്‍​ശ്, കെ.​ജി. ഗി​രീ​ഷ് കു​മാ​ര്‍, ആ​ര്‍. വീ​ണാ​റാ​ണി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ.​ടി. വി​നോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up