x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബാ​ങ്ക് റി​ട്ട​യ​റീ​സ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം


Published: January 3, 2026 01:06 AM IST | Updated: January 3, 2026 01:06 AM IST

കേ​ര​ള ബാ​ങ്ക് റി​ട്ട​യ​റീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം നാ​മ​മാ​ത്ര​മാ​യി ന​ട​പ്പാ​ക്കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​നി​ൽ കാ​ലാ​നു​സൃ​ത​മാ​യ വ​ർ​ധ​ന​വും അ​ർ​ഹ​മാ​യ ക്ഷാ​മ​ബ​ത്ത​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നും 13-ാമ​ത് കേ​ര​ള ബാ​ങ്ക് റി​ട്ട​യ​റീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ ഭ​ര​ണ​നി​ർ​വ​ഹ​ണ​വും വി​ത​ര​ണ​വും കേ​ര​ള ബാ​ങ്കി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക, പെ​ൻ​ഷ​ൻ ബോ​ർ​ഡി​ൽ റി​ട്ട​യ​ർ ചെ​യ്ത ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തി​ലൂ​ടെ ഉ​ന്ന​യി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. കൗ​ൺ​സി​ല​ർ സാ​ജ​ൻ സി.​ജോ​ർ​ജ്, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. 75 വ​യ​സ് പൂ​ർ​ത്തി​യാ​യ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ എം.​കെ. അ​ഗ​സ്റ്റി​ൻ, ഇ.​കെ. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Tags : Kerala Bank nattuvishasham local news

Recent News

Up