x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​ര​കു​ണ്ടി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ​മ്മേ​ള​നം ന​ട​ത്തി


Published: November 11, 2025 05:04 AM IST | Updated: November 11, 2025 05:04 AM IST

ക​രു​വാ​ര​കു​ണ്ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം ക​രു​വാ​ര​കു​ണ്ടി​ൽ ന​ട​ത്തി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് എ​ൽ​ഡി​എ​ഫ് വാ​ഗ്ദാ​നം ന​ൽ​കി​യ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ വി​ജ​യ​സാ​ധ്യ​ത​യു​ള്ള ആ​ളു​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ന് സ​ജ്ജ​രാ​ക്കു​ക എ​ന്ന​തു​മാ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യം.

കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​ന് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​ട്ട​നേ​കം പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യ​തി​നും റ​ബ​റി​ന്‍റെ ത​റ​വി​ല 200 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​തും ക്ഷേ​മ പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​ക്കി​യ​തി​നും സ​മ്മേ​ള​നം സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചു.

എ​ൽ​ഡി​എ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ക​രു​വാ​ര​കു​ണ്ട് ഡി​വി​ഷ​നി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ നി​യു​ക്ത സ്ഥാ​നാ​ർ​ഥി റി​നി​ൽ​രാ​ജു, ക​രു​വാ​ര​കു​ണ്ട്, ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​വി​ധി തേ​ടു​ന്ന ഷീ​നാ ജി​ൽ​സ്, അ​ജേ​ഷ് ചോ​ക്കാ​ട് തു​ട​ങ്ങി​യ​വ​രും സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് ജി​ല്ല​യി​ൽ ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും നി​യു​ക്ത സ്ഥാ​നാ​ർ​ഥി റി​നി​ൽ രാ​ജു അ​വ​കാ​ശ​പ്പെ​ട്ടു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​നി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജ​യ്സ​ണ്‍, എ​ഡ്വ​ൻ തോ​മ​സ്, എം.​എ. തോ​മ​സ്, കെ.​എ​സ്. സ്ക​റി​യ, കെ.​യു. തോ​മ​സ്, സേ​വ്യ​ർ അ​റ​ക്ക​ൽ, പ​യ​സ് ജോ​ണ്‍, ജോ​ർ​ജ് തോ​മ​സ്, ജോ​ണി ഉ​പ്പു​മാ​ക്ക​ൽ, ബേ​ബി ക​ല്ലി​ടു​ക്കി, ബേ​ബി പ​ന്ത​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Kerala Congress-M Local News Malappuram Nattuvishesham

Recent News

Up