കേരള കോൺഗ്രസ്- എം നേതാക്കൾ കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ സന്ദർശിച്ചപ്പോൾ.
കോഴിക്കോട്: നഗരസഭാ തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാതിനിധ്യം നൽകാൻ മുന്നണികളും രാഷ്ട്രീയ പാർട്ടികളും തയാറാകണമെന്ന് കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആവശ്യപ്പെട്ടു. ഓരോ പ്രദേശങ്ങളിലേയും ഭൂരിഭാഗ സമുദായങ്ങളെ മാത്രം പരിഗണിക്കാതെ മറ്റുള്ളവർക്കും അവസരം നൽകുമ്പോഴേ ജനാധിപത്യം പൂർണ അർഥത്തിൽ പ്രാവർത്തികമാകുവെന്ന് ബിഷപ് പറഞ്ഞു.
കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫിന്റെ നേതൃത്വത്തിൽ തന്നെ സന്ദർശിച്ച സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ നേതാക്കളായ കെ.എം. പോൾസൺ, വിനോദ് കിഴക്കയിൽ, കോഴിക്കോട് സിറ്റി കോർ കമ്മിറ്റി ഭാരവാഹികളായ ഷിനോജ് പുളിയോളി, രതീഷ് വടക്കേടത്ത്, പ്രഥിരാജ് നാറാത്ത്, സിറിയക്ക് മാത്യു, റിനീഷ് ആനശേരി, മിന്റു, ബൈജു ചാലിൽ എന്നിവർ സന്നിഹിതരായിരുന്നു.
Tags : Kerala Congress-M Local News Kozhikode Nattuvishesham