പാലക്കാട്: കേരള കോണ്ഗ്രസ്-എം പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി യോഗം ചേർന്നു. പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കുശലകുമാർ യോഗം ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലം കോർ കമ്മിറ്റി രൂപീകരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എൽ. കൃഷ്ണമോഹൻ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് പ്ലാക്കൽ സ്വാഗതം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി കെ. എം. ഉണ്ണികൃഷ്ണൻ, ആർ. പന്പാവാസൻ, ജില്ലാ ട്രഷറർ മധു ദണ്ഡപാണി, കെടിയുസി-എം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. സുരേഷ്, സുന്ദരൻ കാക്കത്തറ, രാജേന്ദ്രൻ കല്ലേപ്പുള്ളി, ബിജു പുഴക്കൽ പ്രസംഗിച്ചു.
Tags : nattuvisheasham local