കേരള കോൺഗ്രസ് മങ്കട നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് റോയ് തോയക്കുളം പ്രസംഗിക്കുന്നു.
അങ്ങാടിപ്പുറം: തിരൂർക്കാട് -ആനക്കയം റോഡിന്റെ അറ്റകുറ്റ പ്രവൃത്തിയിൽ തട്ടിപ്പ് നടന്നതായി കേരള കോൺഗ്രസ് മങ്കട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ആരോപിച്ചു. പേരിന് കുഴിഅടച്ച് പണിപൂർത്തിയാക്കിയ സ്ഥലങ്ങളിൽ രണ്ടു മഴ അടുപ്പിച്ചു പെയ്തപ്പോഴേക്കും സർവത്ര കുഴികൾ ആയി മാറിയത്,കരാറുകാരന്റെ തട്ടിക്കൂട്ട് പണിമൂലമാണെന്ന് യോഗം ആരോപിച്ചു.
ഈ കരാറുകാരനെ കൊണ്ട് തന്നെ അടിയന്തരമായി വീണ്ടും പ്രവൃത്തിനടത്തിപ്പിക്കാൻ പിഡബ്ല്യുഡി തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് റോയ് തോയക്കുളംഅധ്യക്ഷത വഹിച്ചു.അങ്ങാടിപ്പുറം പഞ്ചായത്തിൽ ഇടതുമുന്നണിയുടെ വികസനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജിവെച്ച ഇടത് സ്വതന്ത്ര മെമ്പറെ യോഗം അഭിനന്ദിച്ചു.
ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ്,വൈസ് പ്രസിഡന്റ് കെ. എം. ഇഗ്നേഷ്യസ്,ജനറൽ സെക്രട്ടറി ജോസി വർഗീസ്,മണ്ഡലം പ്രസിഡൻറ് ബാബു വർഗീസ്കോലാനിക്കൽ,പി. എം .ജോർജ് ,ജോയ് ഓലിക്കര,സജീഷ് ഫിലിപ്പ്, എം. എസ് .ആന്റണി, സി.എ.തോമസ്,കെ .എം. ജോഷ്വാ ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.