x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സി​നെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​മേ​യം


Published: January 11, 2026 11:11 PM IST | Updated: January 11, 2026 11:11 PM IST

കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം നി​ര്‍​വ​ഹി​ക്കു​ന്നു

എ​ട​ത്വ: കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ള്‍ വ്യ​ക്തി​പ​ര​മാ​യി ന​ട​ത്തു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളും അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​നും മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം പ്ര​മേ​യം പാ​സാ​ക്കി.

ജി​ല്ല​യി​ലെ പാ​ര്‍​ട്ടി​ക്കു​ള്ള ഏ​ക സീ​റ്റാ​യ കു​ട്ട​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ക്കാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള സ്വീ​ക​ര​ണ​വും യോ​ഗ​ത്തി​ല്‍ ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​ജ​യി​ക​ളാ​യ മെം​ബ​ര്‍​മാ​രെ സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ റെ​ജി ചെ​റി​യാ​ന്‍ ഹാ​ര​മ​ണി​യി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Kerala Congress nattuvishesham local news

Recent News

Up