കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാതല കേരളോത്സവം ബാസ്കറ്റ്ബോൾ മത്സരം എഡിബിഎ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വി
ആലപ്പുഴ: ജില്ലാ പഞ്ചായത്ത്-കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാതല കേരളോത്സവം ബാസ്കറ്റ്ബോൾ മത്സരം സംഘടിപ്പിച്ചു. പട്ടണ ചത്വരത്തിലുള്ള എഡിബിഎ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു. എഡിബിഎ പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു.
പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, എം. സോഫൻ, കെ. രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ മുനിസിപ്പാലിറ്റി ടീമുകൾ ജേതാക്കളായി. പുരുഷ വിഭാഗത്തിൽ വെളിയനാട് ബ്ലോക്കാണ് റണ്ണേഴ്സ് അപ്പ്. (സ്കോർ: 97-81).