മണര്‍കാട്: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ നാമത്തില്‍ മണര്‍കാട് വിശുദ്ധ മര്‍ത്ത്മറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
ഭൂരഹിതരും ഭവനരഹിതരുമായ ആളുകള്‍ക്ക് കൈത്താങ്ങ് നല്‍കുന്നതിനായി കത്തീഡ്രലിന്റെ സാധുജന സേവനവിഭാഗമായ വിശുദ്ധ മര്‍ത്തമറിയം സേവകാ സംഘത്തിന്റെ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടമായി 1.5 കോടി രൂപ ചെലവില്‍ എട്ട് പാര്‍പ്പിടങ്ങളാണ് നിര്‍മിച്ച് നല്‍കുന്നത്.
ഉപഭോക്താവിന് കാലങ്ങളോളം സമുച്ചയത്തില്‍ താമസിക്കാനും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യത്തിലേക്ക് ഉയരുമ്പോള്‍ പാര്‍പ്പിടം തിരികെ പള്ളിയിലേക്കു നല്കി മറ്റ് അര്‍ഹരായവര്‍ക്ക് കൈമാറാവുന്ന രീതിയിലാണു പാര്‍പ്പിട സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. ഇന്നു മണര്‍കാട് കത്തീഡ്രലില്‍ നടക്കുന്ന ക്രിസ്മസ് പ്രോഗ്രാമില്‍ മന്ത്രി വി.എന്‍. വാസവന് ഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വഹിക്കും.
Tags : nattu vishesham Key donation