തിരുവല്ല മാർത്തോമ്മാ കോളജും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി നിർമിച്ച സ്നേഹവീടുകളുടെ താക്കോൽ ദാനത്തോടനുബന്ധിച്ച സമ്മേളനം മന്ത്രി കെ. എൻ. ബാലഗോപാൽ
തിരുവല്ല: തിരുവല്ല മാർത്തോമ്മാ കോളജും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സൗയുക്തമായി നിർമിച്ച സ്നേഹവീടുകളുടെ താക്കോൽ ദാനം മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. കുട്ടികളിൽ പാർലമെന്റി ജനാധിപത്യത്തെക്കുറിച്ചു ബോധമുള്ളവരാക്കുന്നതിനായി എൻഎസ്എസ് യൂണിറ്റ് നടത്തിയ സർവേയിൽ വിജയികളായവർക്കുള്ള സ്മാർട്ട് വാച്ച് മന്ത്രി വിതരണം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.ടി.കെ. മാത്യൂവർക്കി അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് യൂണിറ്റിന്റെ ജനകീയ പദ്ധതിയായ എന്റെ കുഞ്ഞാടിന്റെ ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബർ പി. ബി. സതീഷ്കുമാർ നിർവഹിച്ചു. മാത്യു ടി. തോമസ് എംഎൽഎ, നഗരസഭ വൈസ് ചെയർമാൻ കെ. വി. വർഗീസ്, അഡ്വ. ജിനു മാത്യു, കൗൺസിലർ ലാലി ജോൺ ആൻഡ്രൂസ്,
കോളജ് ട്രഷറർ തോമസ് കോശി, ഡോ റെജിനോൾഡ് വർഗീസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പി. ജെ. വർഗീസ്, ഡോ. അനിത ജോർജ് വർഗീസ്, ബി. അളകനന്ദ തുടങ്ങിയവർ പ്രസംഗിച്ചു.