x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴു​ക്കാ​നി​ല​ക്കാ​യ​ല്‍ തെ​ളി​ക്കാ​ന്‍ കി​ഫ്ബി ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു


Published: February 8, 2026 07:14 AM IST | Updated: February 8, 2026 07:14 AM IST

കോ​​ട്ട​​യം: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​ന്‍റെ ഹ​​രി​​ത കേ​​ര​​ള മി​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി 2017 മു​​ത​​ല്‍ കോ​​ട്ട​​യ​​ത്ത് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന മീ​​ന​​ച്ചി​​ലാ​​ര്‍-​​മീ​​ന​​ന്ത​​റ​​യാ​​ര്‍-​​കൊ​​ടൂ​​രാ​​ര്‍ പു​​ന​​ര്‍​സം​​യോ​​ജ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാഗമായി പ​​ഴു​​ക്കാ​​നി​​ല​​ക്കാ​​യ​​ല്‍ തെ​​ളി​​ക്കു​​ന്ന 103.72 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി​​ക്ക് കി​​ഫ്ബി ടെ​​ണ്ട​​ര്‍ ക്ഷ​​ണി​​ച്ചു.

കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ലെ എ​​ഫ് ബ്ലോ​​ക്ക്, തി​​രു​​വാ​​ര്‍​പ്പ് പ​​ഞ്ചാ​​യ​​ത്തി​​ലെ ജെ-​​ബ്ലോ​​ക്ക്, തി​​രു​​വാ​​യ്ക്ക​​രി പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലെ ചു​​റ്റു​​ബ​​ണ്ടു​​ക​​ള്‍ നാ​​ലു മീ​​റ്റ​​ര്‍ വീ​​തി​​യി​​ല്‍ വി​​ക​​സി​​പ്പി​​ക്കാ​​ന്‍ പ​​ഴു​​ക്കാ​​നി​​ല​​ക്കാ​​യ​​ലി​​ല്‍ അ​​ടി​​ഞ്ഞു​​കൂ​​ടി​​യ ചെ​​ളി ഉ​​പ​​യോ​​ഗി​​ക്കും. പ​​ദ്ധ​​തി പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​തോ​​ടെ മീ​​ന​​ച്ചി​​ലാ​​റി​ന്‍റെ​​യും കൊ​​ടൂ​​രാ​​റി​​ന്‍റെ​​യും പ​​ത​​ന​​സ്ഥാ​​ന​​ത്ത് രൂ​​പ​​പ്പെ​​ട്ട 1.62 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ര്‍ വി​​സ്താ​​ര​​മു​​ള്ള തു​​രു​​ത്ത് മാ​​റ്റാ​​നാ​​കും. ഇ​​തോ​​ടെ ന​​ദി​​ക​​ളി​​ലെ പ്ര​​ള​​യ​​ജ​​ലം വ​​ള​​രെ വേ​​ഗം ഒ​​ഴു​​കി വെ​​ള്ള​​പ്പൊ​​ക്കം നി​​യ​​ന്ത്രി​​ക്കാ​​നാ​​കും.

കി​​ഫ്ബി​​യു​​ടെ ആ​​ല​​പ്പു​​ഴ​​യി​​ല്‍ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് ഡോ. ​​തോ​​മ​​സ് ഐ​​സ​​ക് 2021ല്‍ ​​ധ​​ന​​മ​​ന്ത്രി​​യാ​​യി​​രി​​ക്കേ പ​​ദ്ധ​​തി പ്ര​​ഖ്യാ​​പി​​ച്ച​​ത്. 2025 ന​​വം​​ബ​​റി​​ല്‍ കി​​ഫ്ബി അ​​ന്തി​​മാ​​നു​​മ​​തി ന​​ല്‍​കി​​യ​​താ​​യി മു​​ഖ്യ​​മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തി​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യി സാ​​ങ്കേ​​തി​​ക അ​​നു​​മ​​തി​​യും നേ​​ടി ടെ​​ണ്ട​​ര്‍ ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക് ക​​ട​​ന്നു.

മൂ​​ന്ന് പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളു​​ടെ​​യും ബ​​ണ്ടു​​ക​​ള്‍ ശ​​ക്തി​​പ്പെ​​ടു​​ത്താ​​നും വീ​​തി​കൂ​​ട്ടി റോ​​ഡ് നി​​ര്‍​മി​​ക്കാ​​നും ക​​ഴി​​യു​​ന്ന​​തോ​​ടെ കാ​​യ​​ലോ​​ര​​ത്ത് 17.5 കി​​ലോ​​മീ​​റ്റ​​ര്‍ നീ​​ള​​ത്തി​​ല്‍ ടൂ​​റി​​സം റോ​​ഡ് സാ​​ധ്യ​​മാ​​കും. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ നീ​​ള​​ത്തി​​ല്‍ കാ​​യ​​ല്‍ അ​​ഭി​​മു​​ഖ​​മാ​​യി തു​​ട​​ര്‍​ച്ച​​യാ​​യി റോ​​ഡ് യാ​​ത്ര ചെ​​യ്യാ​​വു​​ന്ന ഇ​​ട​​മാ​​യി ഇ​​ത് മാ​​റും.​​

ആ​​മ്പ​​ല്‍ വ​​സ​​ന്തം ടൂ​​റി​​സ​​ത്തി​​ന് പ​​ദ്ധ​​തി കു​​തി​​പ്പു​​ന​​ല്‍​കും. കാ​​യ​​ല്‍ തെ​​ളി​​ക്കു​​ന്ന​​ത് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കും ഗു​​ണ​​ക​​ര​​മാ​​കും. മീ​​ന​​ച്ചി​​ലാ​​റ്റി​​ല്‍ പ്ര​​ള​​യ​​ജ​​ലം ഉ​​യ​​രു​​ന്ന 33 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും നാ​​ല് ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലു​​മു​​ള്ള ജ​​ന​​ങ്ങ​​ള്‍​ക്ക് പ​​ദ്ധ​​തി ഗു​​ണ​​ക​​ര​​മാ​​കും.

മൂ​​ന്ന് പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലെ​​യും ക​​ര്‍​ഷ​​ക​​ര്‍ സൗ​​ജ​​ന്യ​​മാ​​യി ഭൂ​​മി വി​​ട്ടു​​കൊ​​ടു​​ത്ത​​തി​​നാ​​ലാ​​ണു പ​​ദ്ധ​​തി യാ​​ഥാ​​ര്‍​ഥ്യ​​മാ​​കു​​ന്ന​​ത്. ഇ​​തോ​​ടെ കൃ​​ഷി​​യി​​ട​​ത്തി​​ലേ​​ക്കും തി​​രി​​ച്ചും വാ​​ഹ​​നസൗ​​ക​​ര്യം മെ​​ച്ച​​പ്പെ​​ടും. എ​​ല്ലാ മോ​​ട്ടോ​​ര്‍ ത​​റ​​ക​​ളും ന​​വീ​​ക​​രി​​ക്കാ​​നും പ​​ണം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി വി​​വി​​ധ ക​​മ്പ​​നി​​ക​​ളു​​ടെ സി​​എ​​സ്ആ​​ര്‍ ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ച് ന​​ദി​​ക്ക​​ര​​യി​​ലെ പ​​ത​​ന​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ മു​​ഖാ​​ര​​ങ്ങ​​ള്‍ തെ​​ളി​​ക്കു​​ന്ന പ്ര​​വ​​ര്‍​ത്ത​​നം തി​​രു​​വാ​​ര്‍​പ്പ് പ​​ഞ്ചാ​​യ​​ത്തി​​ലെ വെ​​ട്ടി​​ക്കാ​​ട് ഭാ​​ഗ​​ത്ത് വി​​ജ​​യ​​ക​​ര​​മാ​​യി മു​​ന്നേ​​റു​​ന്നു. വി-​​ഗാ​​ര്‍​ഡും യം​​ഗ് ഇ​​ന്ത്യ എ​​ന്ന പ​​രി​​സ്ഥി​​തി സം​​ഘ​​ട​​ന​​യും തി​​രു​വാ​​ര്‍​പ്പ് പ​​ഞ്ചാ​​യ​​ത്തും ചേ​​ര്‍​ന്ന് ഏ​​ഴ് ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ല്‍ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്നു. ക​​രാ​​റു​​കാ​​ര​​ന് ക​​മ്പ​​നി നേ​​രി​​ട്ട് പ​​ണം ന​​ല്‍​കു​​ക​​യാ​​ണ്.

Tags : KIIFB Local News Nattuvishesham Kottayam

Recent News

Up