x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ : പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ ആ​ദ്യ കൗ​ണ്‍​സി​ല്‍ ഇ​ന്ന്


Published: October 27, 2025 04:50 AM IST | Updated: October 27, 2025 04:50 AM IST

ഇ​ന്ന് ആ​ദ്യ കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​രു​ന്ന പു​തി​യ കൊച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ കൗ​ണ്‍​സി​ല്‍ ഹാ​ള്‍.

നി​ര്‍​മാ​ണ അ​ഴി​മ​തി ച​ര്‍​ച്ച​യാ​ക്കാ​ന്‍ പ്ര​തി​പ​ക്ഷം

കൊ​ച്ചി: കാ​ല്‍ നൂ​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ ആ​ദ്യ കൗ​ണ്‍​സി​ല്‍ യോ​ഗം ഇ​ന്ന് ചേ​രും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് കൗ​ണ്‍​സി​ല്‍ ആ​രം​ഭി​ക്കു​ക.സാ​ങ്കേ​തി​ക​ത്വ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി നി​ല​ച്ചു​പോ​യ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യ​ത് മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ന്‍റെ ഇ​ച്ഛ​ശ​ക്തി​യു​ടെ പ്ര​തീ​ക​മാ​യി ഭ​ര​ണ​പ​ക്ഷം ഉ​യ​ര്‍​ത്തു​മ്പോ​ള്‍ നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​രോ​ധി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം.

പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ ആ​ദ്യ കൗ​ണ്‍​സി​ല്‍ ബ​ഹ​ള​ത്തി​ലും സ​മ​ര​ത്തി​ലും മു​ക്കി തി​ള​ക്കം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​നോ​ട് പ്ര​തി​പ​ക്ഷ​ത്തി​ന് താ​ത്പ​ര്യ​മി​ല്ല. എ​ന്നാ​ല്‍ നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ​യും യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് എം.​ജി. അ​രി​സ്റ്റോ​ട്ടി​ലും പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മാ​ര്‍​ക്ക​റ്റ് നി​ര​ക്കി​നേ​ക്കാ​ള്‍ കു​ടു​ത​ല്‍ തു​ക​യ്ക്കാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ മേ​യ​ര്‍ ക​രാ​റു​ക​ള്‍ ന​ല്‍​കി​യ​തെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ആ​ക്ഷേ​പം. ഇ​തു​മൂ​ലം നി​ര്‍​മാ​ണ ചി​ല​വ് 61 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു.

32 കോ​ടി മാ​ത്ര​മാ​ണ് ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടു​ള്ളു. ശേ​ഷി​ക്കു​ന്ന തു​ക ന​ല്‍​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം അ​ടു​ത്ത കൗ​ണ്‍​സി​ലി​ന്‍റെ ചു​മ​ലി​ല്‍ കെ​ട്ടി​വ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തെ ചോ​ദ്യം ചെ​യ്യു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം എ​ല്ലാ​ക്കാ​ല​ത്തും പ​റ​യു​ന്ന​താ​ണ് ത​നി​ക്കെ​തി​രെ​യു​ള്ള അ​ഴി​മ​തി ക​ഥ​യെ​ന്നും ത​ന്നെ​യ​റി​യു​ന്ന ആ​രും താ​ന്‍ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് പ​റ​യി​ല്ലെ​ന്നും മേ​യ​ര്‍ അ​നി​ല്‍​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

പാ​ര്‍​ല​മെ​ന്‍റ് മാ​തൃ​ക​യി​ല്‍ അ​ര്‍​ധ​വൃ​ത്താ​കൃ​തി​യി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന കൗ​ണ്‍​സി​ല്‍ ഹാ​ളി​ലെ ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍ ഭ​ര​ണ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ സ്ഥാ​ന​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി നി​ര്‍​ണ​യി​ച്ചു ന​ല്‍​കി​യി​ട്ടി​ല്ല. മേ​യ​റു​ടെ ഡ​യ​സി​ന് അ​ഭി​മു​ഖ​മാ​യി മൂ​ന്ന് ബ്ലോ​ക്കു​ക​ളി​ലാ​യി 82 ഇ​രി​പ്പി​ട​ങ്ങ​ളാ​ണു​ള്ള​ത്.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​ക​ട്ടെ മേ​യ​റെ ഒ​ഴി​വാ​ക്കി 73 പേ​രും. മു​ന്നി​ലെ ക​സേ​ര​ക​ള്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ര്‍​ക്കു​ള്ള​താ​ണ്. പി​ന്നി​ലാ​യി ഇ​ട​ത് ഭാ​ഗ​ത്ത് ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രും വ​ല​ത് ഭാ​ഗ​ത്ത് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രും ഇ​രി​ക്കും.

24 ക​സേ​ര​ക​ള്‍ വീ​ത​മാ​ണ് ഓ​രോ ബ്ലോ​ക്കി​ലും. ഇ​ട​ത് ബ്ലോ​ക്കി​ല്‍ ഭ​ര​ണ​പ​ക്ഷ​വും വ​ല​തു ബ്ലോ​ക്കി​ല്‍ പ്ര​തി​പ​ക്ഷ​വും സ്ഥാ​നം ഉ​റ​പ്പി​ച്ച ശേ​ഷം വ​രു​ന്ന കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ ന​ടു​ഭാ​ഗ​ത്തെ ബ്ലോ​ക്കി​ല്‍ ഒ​ന്നി​ച്ച് ഇ​രി​ക്കേ​ണ്ടി വ​രും.

ഭ​ര​ണ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ ഓ​രേ ബ്ലോ​ക്കി​ല്‍ ഇ​രി​ക്കേ​ണ്ടി​വ​രു​ന്ന​തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ സി​പി​എ​മ്മി​ലെ പ്ര​ധാ​ന കൗ​ണ്‍​സി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ ഈ ​നി​ല​യി​ല്‍ പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് മേ​യ​ര്‍ സ്വീ​ക​രി​ച്ച​ത്.

ഇ​ന്ന​ത്തെ കൗ​ണ്‍​സി​ല്‍ ക​ഴി​ഞ്ഞാ​ല്‍ 29ന് ​നി​ശ്ചി​യി​ച്ച കൗ​ണ്‍​സി​ലും പു​തി​യ മ​ന്ദി​ര​ത്തി​ല്‍ ത​ന്നെ​യാ​കും ന​ട​ക്കു​ക. ന​വം​ബ​ർ ആ​ദ്യ ആ​ഴ്ച​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്നേ​ക്കും. അ​തി​നു മു​ന്‍​പാ​യി ഒ​രു കൗ​ണ്‍​സി​ല്‍ കൂ​ടി ഉ​ണ്ടാ​കും. ആ​വ​സാ​ന കൗ​ണ്‍​സി​ല്‍ എ​ന്ന നി​ല​യി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​ര​സ്പ​രം ന​ന്ദി പ​റ​ഞ്ഞും സൗ​ഹൃ​ദം പ​ങ്കു​വ​ച്ചും പി​രി​യു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​കും അ​ത്.

Tags : Kochi Corporation Local News Nattuvishesham Ernakulam

Recent News

Up