x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചി കോർപറേഷൻ : ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​ന​ത്തി​ന് അ​വ​കാ​ശം ഉ​ന്ന​യി​ച്ച് ലീ​ഗ്


Published: December 16, 2025 07:47 AM IST | Updated: December 16, 2025 07:47 AM IST

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​ന​ത്തി​ന് ആ​വ​കാ​ശം ഉ​ന്ന​യി​ച്ച് മു​സ്ലിം ലീ​ഗ്. മു​ന്ന​ണി​യി​ലെ ര​ണ്ടാം ക​ക്ഷി​യെ​ന്ന നി​ല​യി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​ന​ത്തി​ന് ലീ​ഗി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു വ​ഴ​ങ്ങി​ല്ലെ​ന്നും ലീ​ഗ് നേ​താ​വ് ടി.​കെ. അ​ഷ്‌​റ​ഫ് പ​റ​ഞ്ഞു.


മു​ന്ന​ണി​മ​ര്യാ​ദ പാ​ലി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ബാ​ധ്യ​സ്ഥ​രാ​ണെ​ന്നാ​ണ് ലീ​ഗി​ന്‍റെ പ​ക്ഷം. ലീ​ഗി​ല്‍ നി​ന്നും ഡെ​പ്യൂ​ട്ടി മേ​യ​റു​ണ്ടാ​യി​ട്ടു​ള്ള ച​രി​ത്രം മു​ന്‍​പു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ച​പ്പോ​ള്‍ സി​പി​ഐ​ക്ക് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പ​ദ​വി ന​ല്‍​കി​യി​രു​ന്നു. ഈ ​മാ​തൃ​ക യു​ഡി​എ​ഫും പാ​ലി​ക്ക​ണ​മെ​ന്നും അ​ഷ​റ​ഫ് പ​റ​ഞ്ഞു.


എ​ന്നാ​ൽ ലീ​ഗി​ന്‍റെ ആ​വ​ശ്യ​ത്തോ​ട് കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. 2010ലും 2015 ​ലും യു​ഡി​എ​ഫ് കോ​ണ്‍​ഗ്ര​സ് ത​ന്നെ​യാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പ​ദ​വി​യും വ​ഹി​ച്ചി​രു​ന്ന​ത്. ആ ​കീ​ഴ്വ​ഴ​ക്കം തെ​റ്റി​ക്കേ​ണ്ട​തി​ല് എ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍. പ​ക​രം സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി ന​ല്‍​കി ത​ണു​പ്പി​ക്കാ​മെ​ന്നാ​ണ് നി​ല​പാ​ട്.


ക​ലൂ​ര്‍ നോ​ര്‍​ത്തി​ല്‍ നി​ന്നും വി​ജ​യി​ച്ച ടി.​കെ. അ​ഷ്‌​റ​ഫ്, ക​ല്‍​വ​ത്തി​യി​ല്‍ നി​ന്നും ജ​യി​ച്ച ഫൗ​സി​യ മു​ഹ​മ്മ​ദ്, മ​ട്ടാ​ഞ്ചേ​രി​യി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷീ​ജ ന​വാ​സ് എ​ന്നി​വ​രാ​ണ് ലീ​ഗ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍. ആ​റി​ട​ത്താ​ണ് ലീ​ഗ് മ​ത്സ​രി​ച്ച​ത്.

 

Tags : nattu vishesham Kochi Corporation League

Recent News

Up