x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ : ഫോര്‍ട്ട്‌കൊച്ചിയിൽ പൊരിഞ്ഞ പോര്


Published: November 27, 2025 06:03 AM IST | Updated: November 27, 2025 06:03 AM IST

മു​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രു​ടെ പോ​രാ​ട്ട​മാ​ണ് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ഒ​ന്നാം ഡി​വി​ഷ​നാ​യ ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ല്‍. മു​ന്‍ കൗ​ണ്‍​സി​ല​ര്‍​കോ​ണ്‍​ഗ്ര​സി​ലെ ഷൈ​നി മാ​ത്യു​വും നി​ല​വി​ലെ കൗ​ണ്‍​സി​ല​ർ ഷീ​ബ ലാ​ലും (ജ​ന​താ​ദ​ള്‍ സെ​ക്യു​ല​ര്‍) ത​മ്മി​ലാ​ണ് ഇ​വി​ടെ തീ​പാ​റു​ന്ന പോ​രാ​ട്ടം. ബ​ല​പ​രീ​ക്ഷ​ണ​ത്തി​ന് ബി​ജെ​പി​യു​ടെ മേ​രി ജ​യ ജോ​ണും ട്വ​ന്‍റി 20 യു​ടെ റേ​ച്ച​ല്‍ സേ​വ്യ​റും രം​ഗ​ത്തു​ണ്ട്.


ഇ​തേ ഡി​വി​ഷ​നി​ല്‍ നി​ന്ന് 2015 ല്‍ ​കൗ​ണ്‍​സി​ലി​ല്‍ എ​ത്തി​യ​താ​ണ് ഷൈ​നി മാ​ത്യു. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ​യു​ടെ ഭാ​ര്യ ഉ​ള്‍​പ്പെ​ടെ ര​ണ്ട് റി​ബ​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഭീ​ഷ​ണി​യെ മ​റി​ക​ട​ന്ന് 428 വോ​ട്ടി​നാ​യി​രു​ന്നു ഷൈ​നി​യു​ടെ ക​ന്നി ജ​യം. മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്കു​വ​രെ പേ​ര് ഉ​യ​ര്‍​ന്നി​രു​ന്ന ഷൈ​നി ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ല്‍ ടൗ​ണ്‍ പ്ലാ​നിം​ഗ് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. നി​ല​വി​ല്‍ ആ​ന്‍റ​ണി കൂ​രീ​ത്ത​റ​യാ​ണ് ഇ​വി​ടു​ത്തെ കൗ​ണ്‍​സി​ല​ര്‍.


സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രി​ക്കെ സൗ​മൃ​ദ്ധി അ​റ്റ് കൊ​ച്ചി, ഷീ​ലോ​ഡ്ജ് തു​ട​ങ്ങി ശ്ര​ദ്ധേ​യ​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ പേ​രെ​ടു​ത്ത ഷീ​ബ ലാ​ലി​ന് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ പി​ന്തു​ണ​യാ​ണ് ക​രു​ത്ത്.
സി​റ്റിം​ഗ് ഡി​വി​ഷ​നാ​യ ന​സ്ര​ത്ത് ജ​ന​റ​ല്‍ ആ​യ​തോ​ടെ​യാ​ണ് ഷീ​ബ ര​ണ്ടാം അ​ങ്ക​ത്തി​നാ​യി ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ല്‍ എ​ത്തി​യ​ത്.

 

ക​ല്‍​വ​ത്തി​യാ​ണ്, ക​രു​തി​യി​രി​ക്ക​ണം


കൊ​ച്ചി: വി​മ​ത​രു​ടെ ഭാ​ഗ്യ​ഗ്രൗ​ണ്ടാ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ക​ൽ​വ​ത്തി ഡി​വി​ഷ​ൻ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ ഇ​ത്ത​വ​ണ വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് മു​ന്ന​ണി​ക​ൾ ഇ​വി​ടെ ക​രു​നീ​ക്കു​ന്ന​ത്.


മു​സ്ലീം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി ഫൗ​സി​യ സ​ജീ​റാ​ണ് യു​ഡി​എ​ഫി​നാ​യി മ​ത്സ​രി​ക്കു​മ്പോ​ൾ ഐ​എ​ന്‍​എ​ല്ലി​ന് അ​നു​വ​ദി​ച്ച സീ​റ്റി​ല്‍ ഷ​ക്കീ​ല സൈ​ഫു​ദ്ദീ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ശ്രു​തി സു​രേ​ന്ദ്ര​ൻ ബി​ജെ​പി​ക്കു​വേ​ണ്ടി പോ​രാ​ടും. സ്വ​ത​ന്ത്ര​ര്‍ ഉ​ള്‍​പ്പെ​ടെ എ​ട്ട് പേ​രാ​ണ് ഇ​വി​ടെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.


ക​ഴി​ഞ്ഞ ത​വ​ണ ഇ​രു മു​ന്ന​ണി​ക​ളെ​യും ഞെ​ട്ടി​ച്ച് യു​ഡി​എ​ഫ് വി​മ​ത​നാ​യി ടി.​കെ. അ​ഷ​റ​ഫ് ഇ​വി​ടെ നി​ന്നു ജ​യി​ച്ചി​രു​ന്നു. തൊ​ട്ടു​മു​ന്നി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് വി​മ​ത സീ​ന​ത്ത് റ​ഷീ​ദാ​ണ് വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നും എ​ല്‍​ഡി​എ​ഫി​നും വി​മ​ത ഭീ​ഷ​ണി​യു​ണ്ട്. വ​നി​താ ലീ​ഗ് നേ​താ​വ് സ​ജി ക​ബീ​റാ​ണ് യു​ഡി​എ​ഫ് വി​മ​ത. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് സ​ത്താ​റാ​ണ് എ​ല്‍​ഡി​എ​ഫി​നെ​തി​രെ വി​മ​ത​യാ​യി രം​ഗ​ത്തു​ള്ള​ത്.
വാ​ര്‍​ഡ് പു​ന​ര്‍ നി​ര്‍​ണ​യ​ത്തി​ല്‍ ബി​ജെ​പി സ്വാ​ധീ​ന​മു​ള്ള പ​ഴ​യ അ​മ​രാ​വ​തി ഡി​വി​ഷ​നി​ലെ ഒ​രു ഭാ​ഗം ര​ണ്ടാം ഡി​വി​ഷ​നി​ല്‍ ചേ​ര്‍​ത്തി​രു​ന്നു.

K-Rail Survey

Tags : local nattuvishesham Kochi Corporation

Recent News

Up