ജില്ലാ പഞ്ചായത്തില്‍ നടത്തിയ ചടങ്ങില്‍ മന്ത്രി കെ. എന്‍. ബാലഗോപാല്‍ കൊല്ലം അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നു.
കൊല്ലം: സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ നിരന്തരവും മികവുറ്റതുമായ പ്രവര്‍ത്തനങ്ങളാണ് അതിദാരിദ്ര്യമുക്തിയെന്ന ചരിത്രനേട്ടത്തിനു സഹായകമായതെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ജില്ലാ പഞ്ചായത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
ആകെ 4461 കുടുംബങ്ങളെയാണ് ജില്ലയില്‍ കണ്ടെത്തിയത്. 3973 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നു മുക്തമാക്കാനായി. മരണപ്പെട്ടവര്‍, അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍, പട്ടികയില്‍ ഇരട്ടിപ്പ് വന്നവര്‍ എന്നിങ്ങനെ 488 പേരെ ഒഴിവാക്കി.
2180 കുടുംബങ്ങള്‍ക്ക് ഭക്ഷണംഉറപ്പാക്കി. 2226 കുടുംബങ്ങള്‍ക്ക് ആരോഗ്യ സേവനവും. 292 കുടുംബങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കി. 878 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടവും നിര്‍മിച്ച് നല്‍കിയെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി. കെ.ഗോപന് അധ്യക്ഷനായി. പദ്ധതി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ എസ് ജയന്, പഞ്ചായത്ത് പ്രസിഡന്‍സ് അസോസിയേഷന് സെക്രട്ടറി സി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Minister K.N. Balagopal Local News Nattuvishesham Kollam