കൊല്ലം റെയില്‍വേസ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സമുച്ചയം കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യുന്നു. എന്‍.കെ. പ്രേമച
കൊല്ലം: കേരളത്തിലെ റെയില്‍വേ വികസനത്തിലെ സുപ്രധാനമായ ഒരു നാഴികകല്ലാണ് കൊല്ലം റെയില്‍വേ സ്റ്റേഷന് വികസനമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന അര്‍ഥവത്തായ ചുവടുവെയ്പ്പാണ് കാര്‍ പാര്‍ക്കിംഗ് കോംപ്ലക്സ്. യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഭരണസംവിധാനത്തിലുള്ള പൊതുജന വിശ്വാസവും വര്‍ധിക്കും. കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനും റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനുമുള്ള ഭാരതസര്ക്കാരി െ ന്റ പ്രതിബദ്ധതയാണ് ഈ ആധുനിക സൗകര്യം പ്രതിഫലിപ്പിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ വിപുലമായ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് ആണെന്നുള്ളത് കൊല്ലംകാര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. 29 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ അഞ്ചുനില കെട്ടിടത്തിന് 11,450 ചതു. മീ. വിസ്തീര്‍ണമുണ്ട്. ഭിന്നശേഷിക്കായുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഉള്‍പ്പടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍, സമഗ്ര അഗ്നിശമന സംവിധാനം, ലിഫ്റ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ആധുനിക റെയില്‍വേ എന്നത് ട്രാക്കുകളും ട്രയിനുകളും മാത്രമല്ല, ജനങ്ങളെയും സമൂഹത്തെയും അവസരങ്ങളെയും കുറിച്ചുള്ളതാണെന്നും ഇത്രയും ന്യായപരമായ ദിശാബോധം നല്കാന് ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആമയുടെയും ആമയുടെ മുട്ടയുടെയും തേങ്ങയുടെയും കാര്യങ്ങളൊക്കെ വരും വഴി എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കുമെന്നും അല്ലെങ്കില്‍ അന്ന് ചോദ്യം ചെയ്തോളൂവെന്നും നർമം കലർത്തി അദ്ദേഹം പറഞ്ഞു. കൊല്ലത്തെ ഗതകാലസ്മരണകള്‍ പുതുക്കിയ കേന്ദ്ര മന്ത്രി പഴയ റെയില്‍വേ സ്റ്റേഷന് പൊളിച്ചത് ഒരു വര്‍ഷം കഴിഞ്ഞാണ് താൻ അറിയുന്നതെന്നും, അറിഞ്ഞപ്പോള്‍ സങ്കടം തോന്നിയെന്നും പറഞ്ഞു.
പുതിയകാവ് ക്ഷേത്രം, അമ്മച്ചിവീട്, കടവൂര്‍ പള്ളി തുടങ്ങി കൊല്ലത്തെ ദേവാലയങ്ങളെയും വിവിധ സ്ഥലങ്ങളെയും കുറിച്ചുള്ള ഓര്‍മകള്‍ സുരേഷ് ഗോപി പങ്കുവെക്കുകയുണ്ടായി. മേയര്‍ എ.കെ. ഹഫീസ്, എംപി എന്‍.കെ. പ്രേമചന്ദ്രന്, ഇരവിപുരം എംഎല്‍എ നൗഷാദ്, കണ്‍സ്ട്രക്ഷന്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഓംപ്രകാശ്, തിരുവനന്തപുരം ഡിവിഷന് റെയില്‍വേ മാനേജര്‍ ദിവ്യകാന്ത് ചന്ദ്രകാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മള്‍ട്ടിലെവല്‍ സമുച്ചയത്തി െന്റ ശിലാഫലക അനാച്ഛാദനവും നടന്നു.
Tags : Local News Nattuvishesham Kollam