x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​നം: ആ​ദ്യ​ഘ​ട്ട അ​ലൈ​ൻ​മെ​ന്‍റി​ന് അം​ഗീ​കാ​രം


Published: January 14, 2026 11:59 PM IST | Updated: January 14, 2026 11:59 PM IST

ചാ​രും​മൂ​ട്: കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത 183 നാ​ലു​വ​രി പാ​ത​യാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട അ​ലൈ​ൻ​മെ​ന്‍റി​ന് അ​ന്തി​മ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി പ​റ​ഞ്ഞു. കൊ​ല്ലം ക​ട​വൂ​രി​ലെ ദേ​ശീ​യ​പാ​ത 66ൽനി​ന്നാ​ണ് നാ​ലു​വ​രി പാ​ത​യാ​യി റോ​ഡ് വി​ക​സ​നം ആ​രം​ഭി​ക്കു​ന്ന​ത്.

കേ​ന്ദ്ര ഹൈ​വേ-റോ​ഡ് ഗ​താ​ഗ​തമ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ലോ​ക്സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ കൊ​ല്ലം മു​ത​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ കു​മ​ളി വ​രെ നീ​ളു​ന്ന ദേ​ശീ​യ​പാ​ത 183ന്‍റെ ആ​കെ ദൈ​ർ​ഘ്യം ഏ​ക​ദേ​ശം 215 കി​ലോ​മീ​റ്റ​റാ​ണ്. ഇ​തി​ൽ കൊ​ല്ലം-ചെ​ങ്ങ​ന്നൂ​ർ റോ​ഡി​ൽ ക​ട​വൂ​ർ-ആ​ഞ്ഞി​ലി​മൂ​ട് ഭാ​ഗ​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് നേ​ര​ത്തെത​ന്നെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 62.1 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള വി​ക​സ​നം ആ​രം​ഭി​ക്കും.

നാ​ലുവ​രി​പ്പാ​ത

എ​ന്നാ​ൽ, പു​തു​ക്കി​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം വ​ള​വു​ക​ൾ മാ​റു​മ്പോ​ൾ 58 കി​ലോ​മീ​റ്റ​ർ ആ​യി പാ​ത​യു​ടെ ദൈ​ർ​ഘ്യം കു​റ​യും.​ ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ണ്ടു​വ​രി പാ​ത​യാ​യി വി​ക​സ​നം ല​ക്ഷ്യ​മി​ട്ട കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത​യി​ലെ നി​ല​വി​ലെ ഗ​താ​ഗ​ത സ​മ്മ​ർ​ദവും ഭാ​വി​യി​ലെ ആ​വ​ശ്യ​ക​ത​ക​ളും വി​ല​യി​രു​ത്തി കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ൽ ക​ഴി​ഞ്ഞവ​ർ​ഷം ന​ട​ന്ന ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ദേ​ശീ​യ​പാ​ത നാ​ലുവ​രി​പ്പാ​ത​യാ​ക്കി വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ക​ട​വൂ​ർ മു​ത​ൽ ആഞ്ഞി​ലി​മൂ​ട് വ​രെ ഭാ​ഗ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പ​രേ​ഖ​യും റി​പ്പോ​ർ​ട്ടും ഇ​തി​ന​കം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ജ​ന​സാ​ന്ദ്ര പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ഉ​യ​ർ​ന്ന ഭൂ​വി​ല​യു​ള്ള മേ​ഖ​ല​ക​ളി​ലൂ​ടെ​യും ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ, സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന്‍റെ ഉ​യ​ർ​ന്ന ചെ​ല​വും പാ​ർ​പ്പി​ട കെ​ട്ടി​ട​ങ്ങ​ൾ​ക്കുണ്ടാ​കു​ന്ന ബാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ലെ ഡിപിആ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഫ​യ​ൽ കൈ​മാ​റി

അ​തേ​സ​മ​യം, ആഞ്ഞി​ലി​മൂ​ട് മു​ത​ൽ കു​മ​ളി വ​രെ കേ​ര​ള-ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​രെ​യു​ള്ള ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തി​​ന്‍റെ ഡി പിആ​ർ ത​യാറാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ക​ട​വൂ​ർ-ആഞ്ഞി​ലി​മൂ​ട് ഭാ​ഗ​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​പ്പി​​ന്‍റെ 3 എ ​വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ മാ​ർ​ച്ച് 19-ന് ​ഭൂ​മി രാ​ശി പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വ് ക​ണ​ക്കു​ക​ൾ കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സ്റ്റാ​ൻ​ഡിം​ഗ് ഫി​നാ​ൻ​സ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ഫ​യ​ൽ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

പ​ദ്ധ​തി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ പു​തു​ക്കി​യ ഡി​എ​സ്ആ​ർ പ്ര​കാ​രം 2200 കോ​ടി രൂപ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എം​പി പ​റ​ഞ്ഞു. സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന് സം​സ്ഥാ​ന സ​ർ​ക​കാ​ർ 25 ശ​ത​മാ​നം വി​ഹി​തം ന​ൽ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര ഹൈ​വേ മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു​വെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

ന​ഷ്ട​പ​രി​ഹാ​രം

എ​ന്നാ​ൽ, സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​വി​ലു​ള്ള സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന് തു​ക മു​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​പ്പ് അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ നി​ർ​മാ​ണ ചെ​ല​വും കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രാ​ല​യം ത​ന്നെ വ​ഹി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ അം​ഗീ​ക​രി​ച്ച അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം പാ​ത​യു​ടെ വി​ക​സ​നം എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വ്യാ​പാ​രം, വി​നോ​ദ​സ​ഞ്ചാ​രം, ച​ര​ക്ക് ഗ​താ​ഗ​തം എ​ന്നി​വ​യ്ക്ക് വ​ലി​യ ഉ​ണ​ർ​വ് ല​ഭി​ക്കു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നീ​തി​യു​ക്ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കി പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്ക​ണ​മ​ന്നും കൊ​ടി​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Kollam-Theni nattuvishesham lcoal news

Recent News

Up