x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​നം: ഗ്രീ​ൻ​ഫീ​ൽ​ഡ് സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്ക​ണമെന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി


Published: January 18, 2026 06:01 AM IST | Updated: January 18, 2026 06:01 AM IST

ചെ​ങ്ങ​ന്നൂ​ർ: കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത (എ​ൻ​എ​ച്ച് 183) വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​മൂ​ട് മു​ത​ൽ കോ​ട്ട​യം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള റോ​ഡ് വി​ക​സി​പ്പി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള വ​ലി​യ തോ​തി​ലു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും ജ​ന​വാ​സമേ​ഖ​ല​ക​ളി​ലെ ആ​ഘാ​ത​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​പു​തി​യ നി​ർ​ദേ​ശം.

നി​ല​വി​ലു​ള്ള പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തി​നു പ​ക​രം ജ​ന​ജീ​വി​ത​ത്തെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും കു​റ​ഞ്ഞ രീ​തി​യി​ൽ മാ​ത്രം ബാ​ധി​ക്കു​ന്ന -ഗ്രീ​ൻ​ഫീ​ൽ​ഡ് - സാ​ധ്യ​ത​ക​ൾ കൂ​ടി പ​ഠ​ന​വി​ധേ​യ​മാ​ക്കാ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യം കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യെ​യും ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​രെ​യും എം​പി നേ​രി​ട്ട് അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ റോ​ഡ് വി​ക​സ​ന​വും ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​യും താ​ര​ത​മ്യം ചെ​യ്ത ശേ​ഷം മാ​ത്ര​മേ അ​ന്തി​മ രൂ​പ​രേ​ഖ ത​യാ​റാ​ക്കൂ.

എ​ന്നാ​ൽ, 2025 ജൂ​ൺ 4ന് ​മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ ഔ​ദ്യോ​ഗി​ക പ്രൊ​പ്പോ​സ​ൽ പ്ര​കാ​രം നി​ല​വി​ലു​ള്ള റോ​ഡ് ത​ന്നെ എ​ത്ര​യും വേ​ഗം വി​ക​സി​പ്പി​ക്ക​ണം എ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ നി​ല​പാ​ട്. ഇ​താ​ണ് നി​ല​വി​ൽ പാ​ത വി​ക​സ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ല​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്നും എം​പി കു​റ്റ​പ്പെ​ടു​ത്തി.

മ​ധ്യ​കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഈ ​പാ​ത അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ, വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ സ്വ​ത്തും വാ​സ​സ്ഥ​ല​ങ്ങ​ളും അ​നാ​വ​ശ്യ​മാ​യി ന​ഷ്ട​പ്പെ​ട​രു​ത്. നീ​തി​യു​ക്ത​മാ​യ പ​രി​ഹാ​ര​ത്തി​നാ​യി കേ​ന്ദ്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.
ഡി​പി​ആ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ദേ​ശീ​യ​പാ​ത 183 നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കാ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ് ക​മ്പ​നി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ആ​ഘാ​ത പ​ഠ​ന​ങ്ങ​ൾ​ക്കുശേ​ഷം മാ​ത്ര​മേ പാ​ത​യു​ടെ അ​ന്തി​മ അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ക്കു​ക​യു​ള്ളൂ.

വാ​ണി​ജ്യ-​കാ​ർ​ഷി​ക-​വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സാ​ധ്യ​ത​യു​ള്ള പ​ദ്ധ​തി​യാ​യ​തി​നാ​ൽ, ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് എം​പി പ​റ​ഞ്ഞു.

Tags : nattu vishesham Kollam-Theni National Highway

Recent News

Up