x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ലം മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ൾ : പ​ദ്ധ​തിയെപ്പറ്റി ഭ​ര​ണ​സ​മി​തി​യി​ൽ ഭി​ന്നാഭിപ്രായം


Published: November 10, 2025 04:01 AM IST | Updated: November 10, 2025 04:01 AM IST

കോ​ത​മം​ഗ​ലം ന​ഗ​ര​മ​ധ്യ​ത്തി​ൽ കു​രൂ​ർ തോ​ടി​ന്‍റെ ക​ര​യി​ൽ നി​ർ​ദി​ഷ്ട മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ൾ നി​ർ​മാ​ണ​ത്തി​ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള സ്ഥ​ലം.

കോ​ത​മം​ഗ​ലം : നി​ർ​ദി​ഷ്ട കോ​ത​മം​ഗ​ലം മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ൾ പ​ദ്ധ​തി​യി​ൽ മു​ൻ​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി​യി​ൽ ഭി​ന്നാ​ഭി​പ്രാ​യം. കോ​ടി​ക​ൾ പാ​ഴാ​ക്കാ​തെ പ​ദ്ധ​തി പു​ന​പ​രി​ശോ​ധി​ച്ച് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ഇ​ത് സം​ബ​ന്ധി​ച്ച് മു​ൻ​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ജോ​സ് വ​ർ​ഗീ​സ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി​ക്കും ക​ത്തു​ന​ൽ​കി.

നി​ല​വി​ലെ ടൗ​ൺ​ഹാ​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ പൊ​തു ഖ​ജ​നാ​വി​ലെ കോ​ടി​ക​ൾ പാ​ഴാ​ക​യും, ന​ഗ​ര​സ​ഭ​യ്ക്കു കോ​ടി​ക​ളു​ടെ ബാ​ധ്യ​ത ഉ​ണ്ടാ​കു​ക​യും ചെ​യ്യും. സ​മീ​പ മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ലെ ടൗ​ൺ​ഹാ​ളു​ടെ സ്ഥി​തി​യും ഉ​പ​യോ​ഗ​വും പ​ഠി​ച്ച് വി​ല​യി​രു​ത്ത​ണം.

ടൗ​ൺ​ഹാ​ളി​നാ​യി മാ​റ്റി​യി​ട്ടി​ട്ടു​ള​ള സ്ഥ​ലം പൊ​തു ക​ളി​സ്ഥ​ല​വും ഹാ​പ്പി​ന​സ് പാ​ർ​ക്കും നി​ർ​മി​ക്കാ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. മു​ൻ​പ് ടൗ​ൺ​ഹാ​ൾ നി​ർ​മി​തി​ക്ക് കൗ​ൺ​സി​ലി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഒ​പ്പം നി​ന്നി​രു​ന്നു​വെ​ന്നും കൂ​ടു​ത​ൽ പ​ഠി​ച്ച​പോ​ഴാ​ണ് വി​യോ​ജി​പ്പ് അ​റി​യി​ച്ച് ക​ത്ത് ന​ൽ​കി​യ​തെ​ന്നും ജോ​സ് വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Tags : Kothamangalam Local News Ernakulam Nattuvishesham

Recent News

Up