x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര ഐ​ടി പാ​ർ​ക്ക്: നി​ര്‍​മാ​ണക​രാ​ര്‍ ഊ​രാ​ളു​ങ്ക​ലി​ന്


Published: February 20, 2026 06:28 AM IST | Updated: February 20, 2026 06:28 AM IST

ഒ​രു ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ എ​ട്ട് നി​ല​ക​ളി​ലാ​യി 1.47 ല​ക്ഷം ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് ഐടി പാർക്ക് നിർമാണം

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ല്‍ സ്ഥാ​പി​ക്കു​ന്ന ഐ​ടി പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല​യി​ലേ​യ്ക്ക് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ന്ന ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി നി​ര്‍​മാ​ണ ക​രാ​റി​ന് അ​ര്‍​ഹ​ത നേ​ടി​യ​ത്.

സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച കൊ​ട്ടാ​ര​ക്ക​ര ഐ​ടി പാ​ര്‍​ക്ക് ഏ​താ​ണ്ട് ഒ​രു ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ എ​ട്ട് നി​ല​ക​ളി​ലാ​യി 1.47 ല​ക്ഷം ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ഒ​രു അ​ത്യാ​ധു​നി​ക ഐ​ടി പാ​ർ​ക്കി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഈ ​കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ ഒ​രു​ക്കും. 1200 അ​ധി​കം പേ​ർ​ക്ക് തൊ​ഴി​ലെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന സൗ​ക​ര്യ​ങ്ങ​ളാ​ണ് ഐ​ടി പാ​ർ​ക്കി​ൽ ഉ​ണ്ടാ​വു​ക.

ര​ണ്ടു നി​ല​ക​ൾ വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​യി നീ​ക്കി​വ​യ്ക്കും. 120 വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു​ക്കു​ക. ആ​റ് ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് യൂ​ണി​റ്റു​ക​ളു​മു​ണ്ടാ​കും. ഭാ​വി​യി​ലെ വി​ക​സ​ന സാ​ധ്യ​ത​ക​ളെ ക​ണ്ടു​കൊ​ണ്ടു​ള്ള എ​ല്ലാ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും കാ​മ്പ​സി​നു​ള്ളി​ൽ ഉ​ണ്ടാ​കും.

ര​ണ്ടാം​നി​ര ന​ഗ​ര​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ ഐ​ടി കേ​ന്ദ്ര​മാ​യി കൊ​ട്ടാ​ര​ക്ക​ര വ​ള​രു​ക​യാ​ണ്. നി​ല​വി​ൽ 250 പേ​ർ​ക്ക് ഐ​ടി തൊ​ഴി​ൽ അ​വ​സ​രം ഉ​റ​പ്പാ​ക്കി​യ സോ​ഹോ​യു​ടെ റ​സി​ഡ​ൻ​ഷ്യ​ൽ ഐ​ടി പാ​ർ​ക്ക് കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി രൂ​പം ന​ൽ​കി​യി​ട്ടു​ള്ള വി​ഴി​ഞ്ഞം - കൊ​ല്ലം - പു​ന​ലൂ​ർ വ​ള​ർ​ച്ചാ മു​ന​മ്പി​ന്‍റെ ഭാ​ഗ​മാ​യ വി​വി​ധ ല​ക്ഷ്യ​ങ്ങ​ൾ ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തു​മ്പോ​ൾ കൊ​ട്ടാ​ര​ക്ക​ര​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ഒ​രു പ്ര​ധാ​ന ഐ​ടി ഹ​ബ്ബാ​യി വി​ക​സി​ക്കും.

Tags : Local News Nattuvishesham Kollam

Recent News

Up