x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രമേ​ള​: ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു


Published: February 14, 2026 06:57 AM IST | Updated: February 14, 2026 06:57 AM IST

രാ​​ജ്യാ​​ന്ത​​ര ച​​ല​​‌ച്ചി​​ത്ര മേ​​ള​​യു​​ടെ ഡെ​​ലി​​ഗേ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ജൂ​​ബി​​ലി ജോ​​യി തോ​​മ​​സി​​ന് ന​​ല്‍​കി ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കു

കോ​​ട്ട​​യം: കോ​​ട്ട​​യം രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര മേ​​ള​​യു​​ടെ ഡെ​​ലി​​ഗേ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന്‍ ആ​​രം​​ഭി​​ച്ചു. 20 മു​​ത​​ല്‍ 26 വ​​രെ അ​​ന​​ശ്വ​​ര തി​​യ​​റ്റ​​റി​​ല്‍ ന​​ട​​ക്കു​​ന്ന മേ​​ള​​യു​​ടെ ഡെ​​ലി​​ഗേ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ജൂ​​ബി​​ലി ജോ​​യി തോ​​മ​​സി​​ന് ന​​ല്‍​കി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ച​​ട​​ങ്ങി​​ല്‍ സം​​വി​​ധാ​​യ​​ക​​ന്‍ ജ​​യ​​രാ​​ജ്, പ്ര​​ദീ​​പ് നാ​​യ​​ര്‍, ജോ​​ഷി മാ​​ത്യു, വി​​നോ​​ദ് ഇ​​ല്ല​മ്പ​​ള്ളി, സ​​ജി കോ​​ട്ട​​യം, വി​​നോ​​ദ് പി. ​​ശി​​വ​​റാം, മോ​​നി കാ​​രാ​​പ്പു​​ഴ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. ഫെ​​സ്റ്റി​​വ​​ല്‍ ഓ​​ഫീ​​സാ​​യ പ​​ക​​ല്‍ വീ​​ടി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ​​യും ഡെ​​ലി​​ഗേ​​റ്റ് സെ​​ല്‍ പ്ര​​വ​​ര്‍​ത്ത​​നം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​റും നി​​ര്‍​വ​​ഹി​​ച്ചു.

കേ​​ര​​ള സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി, ദേ​​ശീ​​യ ച​​ല​​ച്ചി​​ത്ര വി​​ക​​സ​​ന കോ​​ര്‍​പ​​റേ​​ഷ​​ന്‍ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കോ​​ട്ട​​യം ഫി​​ലിം സൊ​​സൈ​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് മേ​​ള ന​​ട​​ക്കു​​ന്ന​​ത്. മു​​തി​​ര്‍​ന്ന​​വ​​ര്‍​ക്ക് 700 രൂ​​പ​​യും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് 300 രൂ​​പ​​യും ഫി​​ലിം സൊ​​സൈ​​റ്റി അം​​ഗ​​ങ്ങ​​ള്‍​ക്ക് 500 രൂ​​പ​​യു​​മാ​​ണ് ഡെ​​ലി​​ഗേ​​റ്റ് ഫീ.

Tags : Local News Nattuvishesham Kottayam

Recent News

Up