x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള 20 മു​​ത​​ൽ: വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തു​ന്ന​ത് 35 സി​നി​മ​ക​ള്‍


Published: February 16, 2026 11:02 PM IST | Updated: February 16, 2026 11:02 PM IST

കോ​​ട്ട​​യം: അ​​ന​​ശ്വ​​ര തി​​യ​​റ്റ​​റി​​ല്‍ 20 മു​​ത​​ല്‍ 26 വ​​രെ ന​​ട​​ക്കു​​ന്ന കോ​​ട്ട​​യം രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര മേ​​ള​​യി​​ലെ വെ​​ള്ളി​​ത്തി​​ര​​യി​​ല്‍ എ​​ത്തു​​ന്ന​​ത് ദേ​​ശീ​​യ അ​​വാ​​ര്‍​ഡ് നേ​​ടി​​യ മ​​ല​​യാ​​ളം അ​​ട​​ക്കം വി​​വി​​ധ ഭാ​​ഷ​​ക​​ളി​​ലു​​ള്ള 35 സി​​നി​​മ​​ക​​ള്‍. ഓ​​സ്‌​​ക​​റി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന ചി​​ത്ര​​ങ്ങ​​ള്‍, ഐ​​എ​​ഫ്എ​​ഫ്‌​​കെ​​യി​​ല്‍ പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ നേ​​ടി​​യ ചി​​ത്ര​​ങ്ങ​​ള്‍, ഇ​​ന്ത്യ​​ന്‍ പ​​നോ​​ര​​മ ചി​​ത്ര​​ങ്ങ​​ള്‍ എ​​ന്നി​​വ​​യൊ​​ക്കെ ഇ​​തി​​ൽ​​പ്പെ​​ടും.

മ​​റാ​​ത്തി ചി​​ത്ര​​ങ്ങ​​ളാ​​യ നാ​​ല്‍​ട്ടു, ജി​​പ്സി, ശ്യാം​​ജി ആ​​യി, ആ​​ത്മ​​പാം​​ലെ​​റ്റ്, തെ​​ലു​​ങ്ക് ചി​​ത്ര​​ങ്ങ​​ളാ​​യ ബെ​​ല്‍​ഗാം, ഗാ​​ന്ധി താ​​ത്ത ചേ​​ട്ടു, ടാ​​യ്ഫാ​​ക്ക് ഭാ​​ഷ​​യി​​ലു​​ള്ള പാ​​യി​​താ​​ങ്, മ​​ല​​യാ​​ള ചി​​ത്രം ഉ​​ള്ളൊ​​ഴു​​ക്ക്, ഗാ​​ര ഭാ​​ഷ​​യി​​ലു​​ള്ള രാ​​പ്ച​​ര്‍, ഹി​​ന്ദി സി​​നി​​മ ക​​ത്താ​​ള്‍ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ചി​​ത്ര​​ങ്ങ​​ളാ​​ണ് പ്ര​​ദ​​ര്‍​ശ​​ന​​ത്തി​​നാ​​യി എ​​ത്തു​​ന്ന​​ത്.

ഒ​​പ്പം കോ​​ട്ട​​യം സി​​നി​​മ പൈ​​തൃ​​കം എ​​ന്ന വി​​ഭാ​​ഗ​​ത്തി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ചി​​ത്ര​​ങ്ങ​​ളും പ്ര​​ദ​​ര്‍​ശി​​പ്പി​​ക്കും. കേ​​ര​​ള സം​​സ്ഥാ​​ന ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി, ദേ​​ശീ​​യ ച​​ല​​ച്ചി​​ത്ര വി​​ക​​സ​​ന കോ​​ര്‍​പ​​റേ​​ഷ​​ന്‍ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കോ​​ട്ട​​യം ഫി​​ലിം സൊ​​സൈ​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് മേ​​ള സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കോ​​ട്ട​​യം അ​​ന​​ശ്വ​​ര തി​​യ​​റ്റ​​റി​​ല്‍ ഡെ​​ലി​​ഗേ​​റ്റ് പാ​​സ് ല​​ഭ്യ​​മാ​​കും. മു​​തി​​ര്‍​ന്ന​​വ​​ര്‍​ക്ക് 700 രൂ​​പ​​യും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് 300 രൂ​​പ​​യും ഫി​​ലിം സൊ​​സൈ​​റ്റി അം​​ഗ​​ങ്ങ​​ള്‍​ക്ക് 500 രൂ​​പ​​യു​​മാ​​ണ് ഡെ​​ലി​​ഗേ​​റ്റ് ഫീ​​സ്.

Tags : International Film Festival nattuvishesham local news

Recent News

Up