x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​​ട്ട​​യം അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍​ക്ക് സ്വീ​​ക​​ര​​ണം ഇ​​ന്ന്


Published: January 23, 2026 11:02 PM IST | Updated: January 23, 2026 11:02 PM IST

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വി​​ജ​​യി​​ച്ച കോ​​ട്ട​​യം അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍​ക്കു കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ന്നു സ്വീ​​ക​​ര​​ണം ന​​ല്കും. തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​​റി​​ല്‍ രാ​​വി​​ലെ 10നു ​​ന​​ട​​ക്കു​​ന്ന അ​​നു​​മോ​​ദ​​ന​​യോ​​ഗ​​ത്തി​​ല്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ ആ​​ദ​​രി​​ക്കും. സ​​ഹാ​​യ​​മെ​​ത്രാ​​ന്മാ​​രാ​​യ മാ​​ര്‍ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ല്‍, ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം, കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു പ​​റ​​മ്പ​​ട​​ത്തു​​മ​​ല​​യി​​ല്‍, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

കെ ​​സ്മാ​​ര്‍​ട്ട് സ്റ്റേ​​റ്റ് റി​​സോ​​ഴ്സ് പേ​​ഴ്സ​​ണും ഞീ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ പ്ര​​തീ​​ഷ്മോ​​ന്‍ ജോ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട പ​​ഞ്ചാ​​യ​​ത്ത് മെ​​മ്പ​​ര്‍​മാ​​രു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ളും ക​​ട​​മ​​ക​​ളും പ്ര​​വ​​ര്‍​ത്ത​​ന​​മേ​​ഖ​​ല​​ക​​ളും സാ​​ധ്യ​​ത​​ക​​ളും എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ക്ലാ​​സ് ന​​യി​​ക്കും. അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ 81 പേ​​രാ​​ണ് വി​​വി​​ധ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റ്, പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റ് ത​​ല​​ങ്ങ​​ളി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​രും ഇ​​ക്കൂ​​ട്ട​​ത്തി​​ലു​​ണ്ട്.

അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍, പ്രി​​സ്ബി​​റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍, ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ്, ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് വി​​മ​​ന്‍​സ് അ​​സോ​​സി​​യേ​​ഷ​​ന്‍, ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് യൂ​​ത്ത് ലീ​​ഗ് എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് അ​​നു​​മോ​​ദ​​ന​​യോ​​ഗം സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Tags : public representatives nattuvishesham local news

Recent News

Up