x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​മൂ​ട്ടി​ല്‍​പ​ടി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ട​യു​ടെ മു​ന്നി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി


Published: February 19, 2026 04:04 AM IST | Updated: February 19, 2026 04:04 AM IST

അ​ടൂ​ര്‍ നെ​ല്ലി​മൂ​ട്ടി​ല്‍​പ​ടി​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ട​യു​ടെ മു​ന്നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​പ്പോ​ൾ.

അ​ടൂ​ർ: എം​സി റോ​ഡി​ല്‍ നെ​ല്ലി​മൂ​ട്ടി​ല്‍​പ​ടി ജം​ഗ്ഷ​നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സി​ല്‍ ത​ട്ടി​യ ശേ​ഷം സ​മീ​പ​ത്തെ ക​ട​യു​ടെ മു​ന്നി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 5.25 നാ​ണ് അ​പ​ക​ടം. കോ​ട്ട​യ​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കോ​ട്ട​യം ഡി​പ്പോ​യി​ലെ സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് സി​ഗ്‌​ന​ല്‍ പോ​യി​ന്‍റി​ല്‍ വ​ച്ച് ച​വ​റ ഭാ​ഗ​ത്തേ​ക്കു തി​രി​ഞ്ഞ കൊ​ല്ലം ഓ​ര്‍​ഡി​ന​റി ബ​സി​ല്‍ ത​ട്ടി​യ​ശേ​ഷം ഫു​ട്പാ​ത്തി​ലെ ഡി​വൈ​ഡ​റും ത​ക​ര്‍​ത്ത് സ​മീ​പ​ത്തെ ക​ട​യു​ടെ മു​ന്‍​വ​ശ​ത്ത് ഇ​ടി​ച്ചു ക​യ​റ​ക​യാ​യി​രു​ന്നു. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന സി​ഗ്‌​ന​ല്‍ പോ​സ്റ്റും ത​ക​ര്‍​ത്ത ശേ​ഷം വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഇ​രു​മ്പ് വേ​ലി​യി​ല്‍ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

ബ​സി​ന്‍റെ മു​ന്‍​വ​ശം ത​ക​ര്‍​ന്നു.​സം​ഭ​വ​ത്തി​ല്‍ അ​ടൂ​ര്‍ ഡി​പ്പോ​യി​ലെ ഓ​ര്‍​ഡി​ന​റി ബ​സ് ഡ്രൈ​വ​ര്‍ ആ​ർ. ര​തീ​ഷി​ന് നി​സാ​ര പ​രി​ക്കേ​റ്റു. പു​ല​ര്‍​ച്ചെ റോ​ഡി​ല്‍ തി​ര​ക്ക് കു​റ​വാ​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

Tags : Local News Nattuvishesham Pathanamthitta

Recent News

Up