x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി മാ​ന​ന്ത​വാ​ടി ഡി​പ്പോ​യ്ക്ക് യാ​ര്‍​ഡ് ഒ​രു​ക്കു​ന്നു


Published: February 8, 2026 05:55 AM IST | Updated: February 8, 2026 05:55 AM IST

മാ​ന​ന്ത​വാ​ടി: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് യാ​ര്‍​ഡ് ഒ​രു​ക്കു​ന്നു. താ​ഴെ​യ​ങ്ങാ​ടി​യി​ല്‍ മൂ​ന്നേ​ക്ക​റി​ല്‍ ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ല്‍ 4,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് യാ​ര്‍​ഡ് നി​ര്‍​മി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ദീ​ര്‍​ല​ദൂ​ര യാ​ത്ര​യ്ക്ക് ഡി​പ്പോ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് വി​ശ്ര​മ​ത്തി​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും സൗ​ക​ര്യ​മാ​കും.

നി​ല​വി​ല്‍ ബ​സു​ക​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന സ്ഥ​ലം മ​ഴ പെ​യ്താ​ല്‍ ചെ​ളി​ക്കു​ള​മാ​കും. ബ​സു​ക​ള്‍ നി​ര​ന്ത​രം ചെ​ളി​യി​ല്‍ കു​ടു​ങ്ങു​ന്ന​ത് കൃ​ത്യ​മാ​യി സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി സം​ജാ​ത​മാ​ക്കു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​ര്‍​ക്ക് ഡി​പ്പോ​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തി​നും പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് ഡി​പ്പോ​യു​ടെ മു​ന്‍​ഭാ​ഗം വെ​ള്ളം ക​യ​റി ചെ​ളി​ക്കു​ള​മാ​യ​പ്പോ​ള്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​രു​ന്നു.

ഡ്രൈ​നേ​ജ് സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് യാ​ര്‍​ഡ് നി​ര്‍​മാ​ണം ന​ട​ത്തു​ക. 84 ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ളും 24 ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളു​മു​ള്ള ഡി​പ്പോ​യി​ല്‍ ബ​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​ന് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. വൈ​കു​ന്നേ​രം 4.30 മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍ നി​ര്‍​ത്തി​യി​ടാ​ന്‍ ഡി​പ്പോ​യി​ല്‍ സൗ​ക​ര്യ​മി​ല്ല.

അ​തി​നാ​ല്‍ ബം​ഗ​ളൂ​രു, മൈ​സൂ​രു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ല്‍ റോ​ഡ​രി​കി​ലാ​ണ് ബ​സ് കാ​ത്ത് നി​ല്‍​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളും ഡി​പ്പോ​യി​ല്‍​നി​ന്നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. യാ​ര്‍​ഡ് നി​ര്‍​മി​ക്കു​ന്ന​തോ​ടെ ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കെ​ല്ലാം പ​രി​ഹാ​ര​മാ​കും.

Tags : Local News Nattuvishesham Wayanad

Recent News

Up