x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​​എ​​സ്എ​​സ്പി​​എ ജി​​ല്ലാ സ​​മ്മേ​​ള​​നം ഇ​​ന്നും നാ​​ളെ​​യും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍


Published: December 22, 2025 06:58 AM IST | Updated: December 22, 2025 06:58 AM IST

ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള സ്റ്റേ​​റ്റ് സ​​ര്‍വീ​​സ് പെ​​ന്‍ഷ​​നേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ (കെ​​എ​​സ്എ​​സ്പി​​എ) 41-ാം ജി​​ല്ലാ സ​​മ്മേ​​ള​​നം ഇ​​ന്നും നാ​​ളെ​​യും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ന​​ട​​ക്കും. ഇ​​ന്നു രാ​​വി​​ലെ ഒ​​മ്പ​​തി​​ന് മു​​ന്‍സി​​പ്പ​​ല്‍ ടൗ​​ണ്‍ഹാ​​ളി​​ല്‍ പ​​താ​​ക ഉ​​യ​​ര്‍ത്ത​​ലി​​നു​​ശേ​​ഷം ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് യോ​​ഗ​​വും തു​​ട​​ര്‍ന്ന് ജി​​ല്ലാ കൗ​​ണ്‍സി​​ല്‍ യോ​​ഗ​​വും ന​​ട​​ക്കും.

ജി​​ല്ലാ കൗ​​ണ്‍സി​​ല്‍ യോ​​ഗം കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഫി​​ലി​​പ്പ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. മ​​ണി​​ലാ​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മു​​ന്‍സി​​പ്പ​​ല്‍ ടൗ​​ണ്‍ഹാ​​ളി​​ല്‍ നി​​ന്നും ആ​​രം​​ഭി​​ക്കു​​ന്ന വി​​ളം​​ബ​​ര​​ജാ​​ഥ ന​​ഗ​​രം ചു​​റ്റി പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍ഡി​​ല്‍ എ​​ത്തി​​ച്ചേ​​രു​​മ്പോ​​ള്‍ പൊ​​തു​​സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കും. കെ​​പി​​സി​​സി രാ​​ഷ്‌​​ട്രീ​​യ​​കാ​​ര്യ സ​​മി​​തി അം​​ഗം ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ​​എ​​സ്എ​​സ്പി​​എ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി.​​എ​​സ്. സ​​ലിം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

നാ​​ളെ രാ​​വി​​ലെ 9.30ന് ​​പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍ഡ് പ​​രി​​സ​​ര​​ത്തു​​നി​​ന്നു​​മാ​​രം​​ഭി​​ക്കു​​ന്ന പ്ര​​ക​​ട​​നം സെ​​ന്‍ട്ര​​ല്‍ ജം​​ഗ്ഷ​​ന്‍ വ​​ഴി മാ​​ര്‍ക്ക​​റ്റ് റോ​​ഡി​​ലൂ​​ടെ സ​​മ്മേ​​ള​​ന ന​​ഗ​​രി​​യാ​​യ സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലെ ഉ​​മ്മ​​ന്‍ചാ​​ണ്ടി ന​​ഗ​​റി​​ല്‍ എ​​ത്തി​​ച്ചേ​​രും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. മ​​ണി​​ലാ​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ര്‍ത്ത​​ക​​സ​​മി​​തി​​യം​​ഗം കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

11.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എം.​​പി. വേ​​ലാ​​യു​​ധ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 12.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന വ​​നി​​താ സ​​മ്മേ​​ള​​നം കെ​​പി​​സി​​സി കോ​​ര്‍ ക​​മ്മി​​റ്റി​​യം​​ഗം ഷാ​​നി​​മോ​​ള്‍ ഉ​​സ്മാ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വ​​നി​​താ ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് സു​​ജാ​​ത ര​​മ​​ണ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന സു​​ഹൃ​​ദ് സ​​മ്മേ​​ള​​നം കെ​​പി​​സി​​സി അ​​ച്ച​​ട​​ക്ക സ​​മി​​തി ചെ​​യ​​ര്‍മാ​​ന്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വി​​ജ​​യി​​ക​​ളാ​​യ അം​​ഗ​​ങ്ങ​​ളെ ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍എ അ​​നു​​മോ​​ദി​​ക്കും.

മൂ​​ന്നി​​ന് സ​​മാ​​പ​​ന സ​​മ്മേ​​ള​​നം മു​​ന്‍മ​​ന്ത്രി കെ.​​സി. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പു​​തി​​യ കൗ​​ണ്‍സി​​ല്‍ യോ​​ഗ​​വും ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പും ന​​ട​​ക്കും. വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ടി.​​എ​​സ്. സ​​ലിം, പി.​​കെ. മ​​ണി​​ലാ​​ല്‍, പി.​​ജെ. ആ​​ന്‍റ​​ണി, എം.​​എ​​സ്. അ​​ലി റാ​​വു​​ത്ത​​ര്‍, പി.​​ടി. തോ​​മ​​സ്, അ​​ന്‍സാ​​രി ബാ​​പ്പു, ടി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍, സു​​രേ​​ഷ് രാ​​ജു തോ​​ട്ടാ​​യി​​ല്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags : Local News Nattuvishesham Kottayam KSSPA

Recent News

Up