കടുത്തുരുത്തി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെഎസ്എസ്പിയു) കടുത്തുരുത്തി യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് പ്രഫ. കെ.എസ്. ജയചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എ. ലൂക്കോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം എം.എസ്. സുകുമാരന്‍ സംഘടനാ റിപ്പോര്‍ട്ടും യൂണിറ്റ് സെക്രട്ടറി പി.എം. ശശി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.വി. തോമാസ് കണക്കും അവതരിപ്പിച്ചു. സി.കെ. അന്നമ്മ, കെ.ടി. പവിത്രന്, ആര്. വിലാസിനിയമ്മ, കെ.ടി. ഉഷ, പി.ജെ. അന്നമ്മ, പി.വി. വര്‍ക്കി, വി.ജി. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പി.എ. ലൂക്കോസ്-പ്രസിഡന്റ്, പി.എം. ശശി-സെക്രട്ടറി, കെ.വി. തോമസ്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Tags : nattu vishesham KSSPU Unit