x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ളെ സ​മ​ഗ്ര​മേ​ഖ​ല​യി​ലും കു​ടും​ബ​ശ്രീ ശാ​ക്തീ​ക​രി​ച്ചു: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്


Published: January 12, 2026 01:18 AM IST | Updated: January 12, 2026 01:18 AM IST

മേ​ള​യി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യെ​ത്തി​യ സി​നി​മാ​താ​രം മ​ഞ്ജു വാ​ര്യ​ർ കാ​ണി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു.

ചാ​ലി​ശ്ശേ​രി: സ്ത്രീ​ക​ളു​ടെ സ​മ​ഗ്ര മേ​ഖ​ല​യി​ലും ശാ​ക്തീ​ക​രി​ക്കാ​ൻ കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​ത്തി​നു ക​ഴി​ഞ്ഞു​വെ​ന്നു മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ചാ​ലി​ശ്ശേ​രി​യി​ൽ ന​ട​ന്ന പ​തി​മൂ​ന്നാ​മ​ത് ദേ​ശീ​യ സ​ര​സ് മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ല്ലാ ആ​ശ​ങ്ക​ക​ളെ​യും അ​സ്ഥാ​ന​ത്താ​ക്കി തൃ​ത്താ​ല ഹൃ​ദ​യം കൊ​ണ്ട് ഏ​റ്റെ​ടു​ത്ത മേ​ള​യാ​യി ചാ​ലി​ശ്ശേ​രി​യി​ലെ സ​ര​സ് മേ​ള മാ​റി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഫു​ഡ് കോ​ർ​ട്ടി​ൻ ഒ​മ്പ​തു​ദി​വ​സ​ത്തി​ന​കം 1.60 കോ​ടി വി​ല്പ​ന​യി​ലൂ​ടെ ചാ​ലി​ശ്ശേ​രി ച​രി​ത്രം കു​റി​ച്ചു. സ​ര​സ് മേ​ള​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​വി​ധ സ്റ്റോ​ളു​ക​ളെ​യും സം​രം​ഭ​ക​രെ​യും മ​ന്ത്രി ആ​ദ​രി​ച്ചു.

പ​രി​പാ​ടി​യി​ൽ പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. എം​എ​ൽ​എ​മാ​യ കെ.​ടി. ജ​ലീ​ൽ, പി.​പി. സു​മോ​ദ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളും സി​നി​മാ താ​രം മ​ഞ്ജു വാ​ര്യ​ർ മു​ഖ്യാ​തി​ഥി​യു​മാ​യി.

തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ഞ്ഞു​ണ്ണി , ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, കു​ടും​ബ​ശ്രീ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചാ​ലി​ശ്ശേ​രി സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ല​ത സ​ത്ഗു​ണ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ,സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​മു​ഖ​ർ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഫു​ഡ് കോ​ർ​ട്ടി​ലെ
വി​റ്റു​വ​ര​വ് 1.60 കോ​ടി

ചാ​ലി​ശ്ശേ​രി: ചാ​ലി​ശ്ശേ​രി​യി​ൽ കു​ടും​ബ​ശ്രീ ദേ​ശീ​യ സ​ര​സ് മേ​ള ആ​രം​ഭി​ച്ച് ഒ​മ്പ​തു ദി​വ​സം കൊ​ണ്ട് 1.60 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ് നേ​ടി സം​രം​ഭ​ക​ർ. ഇ​വ​രു​ടെ കു​തി​പ്പി​നൊ​പ്പം കൈ​യ്യ​ടി നേ​ടു​ക​യാ​ണ് കു​ടും​ബ​ശ്രീ​യു​ടെ ത​ന്നെ യു​വ​ശ്രീ സം​രം​ഭ​മാ​യ ഐ​ഫ്രം- അ​ഥ​വാ അ​ദേ​ഭ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫു​ഡ് റി​സ​ർ​ച്ച് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് അ​ഥ​വാ ഐ​ഫ്രം. കൊ​ടി​യേ​റി​യ ദി​നം മു​ത​ൽ രാ​പ​ക​ലി​ല്ലാ​തെ ക​ഠി​നാ​ധ്വാ​നം ചെ​യ്ത ടീ​മി​നു പ്ര​ശം​സ​കൊ​ണ്ടു മൂ​ടി​യാ​ണ് മേ​ള​യ്ക്കു സ​മാ​പ​ന​മാ​യ​ത്.

Tags : Kudumbashree nattuvishesham local news

Recent News

Up