ചെങ്ങന്നൂർ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ പുതിയ -മീറ്റ് പോയിന്റ്-ടേക്ക് എവേ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ ആദ്യ വില്പന നടത്തി. ജില്ലാ പഞ്ചായത്തംഗം നിതിൻ ചെറിയാൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എം.ജി. ശ്രീകുമാർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അനിൽ കുമാർ, ടി. കുമാരി, വി.എസ്. സവിത, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ഭക്ഷണസാധനങ്ങളും മാംസവിഭവങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
പ്രഭാതഭക്ഷണം, രാത്രി ഭക്ഷണം എന്നിവ കൗണ്ടറിലൂടെ ലഭിക്കും. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്രോസൺ ചിക്കൻ വിഭവങ്ങൾ ഇവിടെ ലഭിക്കും.
Tags : nattu visheshsam Kudumbashree Meet