x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: ന​സ്ര​ത്ത്ഹി​ല്‍ ഡി ​പോ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍


Published: November 9, 2025 02:28 AM IST | Updated: November 9, 2025 02:28 AM IST

School Kalotsavam

പെ​രു​വ: 64-ാമ​ത് കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 547 പോ​യി​ന്‍റെ ന​സ്ര​ത്ത്ഹി​ൽ‌ ഡി ​പോ​ള്‍ എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. 426 പോ​യി​ന്‍റോ​ടെ കോ​ത​ന​ല്ലൂ​ര്‍ ഇ​മ്മാ​നു​വ​ല്‍ എ​ച്ച്‌​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും 355 പോ​യി​ന്‍റോ​ടെ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ൽ ന​സ്ര​ത്ത്ഹി​ൽ ഡി ​പോ​ള്‍ ഒ​ന്നാം​സ്ഥാ​ന​വും പെ​രു​വ ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് ഒ​ന്നാം​സ്ഥാ​ന​വും കോ​ത​ന​ല്ലൂ​ര്‍ ഇ​മ്മാ​നു​വ​ല്‍ എ​ച്ച്എ​സ്എ​സ് ര​ണ്ടാം​സ്ഥാ​ന​വും മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്‌​ന​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

യു​പി വി​ഭാ​ഗ​ത്തി​ല്‍ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് ഒ​ന്നാം​സ്ഥാ​നം നേ​ടി. ന​സ്ര​ത്ത്ഹി​ല്‍ ഡി ​പോ​ള്‍ എ​ച്ച്എ​സ്എ​സും മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്‌​ന​സ് സ്കൂ​ളും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് എ​ൽ​പി സ്കൂ​ളും ന​സ്ര​ത്തു​ഹി​ല്‍ ഡി ​പോ​ള്‍ എ​ച്ച്എ​സ്എ​സും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് തോ​മ​സ് എ​ല്‍​പി സ്കൂ​ളും, വി​ള​യം​കോ​ട് ഒ​എ​ല്‍​എ​ഫ് എ​ല്‍​പി സ്‌​കൂ​ളും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.


സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ശി​ല്പ ദാ​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Tags : local nattuvishesham School Kalotsavam

Recent News

Up