കടുത്തുരുത്തി: 64-ാമത് കുറവിലങ്ങാട് ഉപജില്ലാ സ്കൂള്‍ കലോത്സവം ഇന്നുമുതല്‍ ഏഴു വരെ പെരുവയില്‍ നടക്കും. ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവണ്മെന്റ് എല്‍പി സ്കൂള്‍, സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് യാക്കോബായ സിറിയന്‍ ചര്‍ച്ച് ഹാള്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്റര്‍ ചര്‍ച്ച് ഹാള്‍ എന്നീ വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
അഞ്ചു വേദികളിലായി 110 സ്കൂളുകളില്‍നിന്ന് 257 ഇനങ്ങളിലായി 4597 കൗമാരപ്രതിഭകള്‍ പങ്കെടുക്കും. നാലിന് രാവിലെ 9.30ന് നടക്കുന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കലാമേളയുടെ ഉദ്ഘാടനം സംഗീത സംവിധായകനും വയലിനിസ്റ്റുമായ വിഷ്ണു പ്രശാന്ത് നിർവഹിക്കും. ഏഴിന് നടക്കുന്ന സമാപനസമ്മേളനം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നാലിന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍നായര്‍ അധ്യക്ഷത വഹിക്കും. കുറവിലങ്ങാട് എഇ ഒ. ജയചന്ദ്രന്‍പിള്ള മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, കോമളവല്ലി രവീന്ദ്രന്, അംബിക സുകുമാരന്‍, ബെല്‍ജി ഇമ്മാനുവല്‍, എന്‍.ബി. സ്മിത തുടങ്ങിയവര്‍ പ്രസംഗിക്കു