കുട്ടമംഗലം ഗവ. എൽപി സ്കൂളിന്റെ 133ാമത് വാർഷികാഘോഷവും വർണക്കൂടാരം ഉദ്ഘാടനവും കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ഉദ്ഘാടനം ചെയ്യുന്നു.
രാമങ്കരി: കുട്ടമംഗലം ഗവ. എൽ പി സ്കൂളിന്റെ 133ാമത് വാർഷികാഘോഷവും വർണക്കൂടാരവും ഉദ്ഘാടനവും കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ബി.കെ. വിനോദ് അധ്യക്ഷനായി. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ് മുഖ്യാതിഥിയായി. എ. ആഷാമോൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം ആർ. രാഹുൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ബീന വിനോദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സിജി ബോണി, എംപിടിഎ അംഗം ജസ്ന ഷനോജ്, പിടിഎ അംഗം എ. ആർ. മണിക്കുട്ടൻ സ്കൂൾ ലീഡർ അർജുൻ ബി. പ്രഭാകർ എന്നിവർ ആശംസാ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സീന സ്റ്റീഫൻ സ്വാഗതവും സനുഷ നന്ദിയും പറഞ്ഞു.