x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ്യാ​ടി ബൈ​പാ​സ്: സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ആരംഭിച്ചു


Published: February 22, 2026 05:30 AM IST | Updated: February 22, 2026 05:30 AM IST

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ഒ​ത്തി​യോ​ട്ട് ക​ര​ണ്ടോ​ട് ബൈ​പാ​സ് പ​ദ്ധ​തി​ക്കാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ബൈ​പാ​സി​ന്‍റെ അ​തി​ര്‍​ത്തി നി​ര്‍​ണ​യി​ക്കു​ന്ന​തി​നാ​യി ക​ല്ലി​ട​ല്‍ ന​ട​പ​ടി​ക​ള്‍ സി​റാ​ജു​ല്‍ ഹു​ദാ കോ​മ്പൗ​ണ്ടി​ല്‍​നി​ന്ന് ആ​രം​ഭി​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​ന​കം സ​ര്‍​വേ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ര​ണ്ടേ​മു​ക്കാ​ല്‍ കോ​ടി രൂ​പ​യും റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി ആ​റ് കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ത​ളീ​ക്ക​ര​യ്ക്കു സ​മീ​പ​മു​ള്ള ഒ​ത്തി​യോ​ട്ടി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് ക​ര​ണ്ടോ​ട് വ​ഴി ന​രി​ക്കൂ​ട്ടും ചാ​ലി​ല്‍ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ബൈ​പാ​സ് രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന ബൈ​പാ​സ് പൂ​ര്‍​ത്തി​യാ​യാ​ല്‍ തൊ​ട്ടി​ല്‍​പാ​ലം ഭാ​ഗ​ത്ത് നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കു​റ്റ്യാ​ടി ടൗ​ണി​ല്‍ പ്ര​വേ​ശി​ക്കാ​തെ ത​ന്നെ വ​ട​ക​ര, ത​ല​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​വും. വ​ട​ക​ര, ത​ല​ശ്ശേ​രി ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ​ര്‍​ക്കു തൊ​ട്ടി​ല്‍​പാ​ലം, വ​യ​നാ​ട് മേ​ഖ​ല​ക​ളി​ലേ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്ലാ​തെ എ​ത്താ​നാ​കും.

Tags : Local News Nattuvishesham Kozhikode

Recent News

Up