x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ണി​പു​ര​ത്ത് കു​ന്നി​ടി​ക്ക​ലും അ​ന​ധി​കൃ​ത നി​ർ​മാ​ണ​വും വ്യാ​പ​കം


Published: January 15, 2026 02:03 AM IST | Updated: January 15, 2026 02:03 AM IST

വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന സ്വ​കാ​ര്യ ഭൂ​മി​യി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും.

റാ​ണി​പു​രം: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ റാ​ണി​പു​ര​ത്ത് കു​ന്നി​ടി​ക്ക​ലും അ​ന​ധി​കൃ​ത നി​ർ​മാ​ണ​വും വ്യാ​പ​ക​മാ​കു​ന്നു. അ​പ​ക​ട​സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും റ​വ​ന്യൂ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന സ്വ​കാ​ര്യ​ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​ക്ക​ലും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും ന​ട​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​താ​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ത് നി​ർ​ത്തി​വ​യ്ക്കാ​ൻ സ്ഥ​ല​മു​ട​മ​യ്ക്ക് വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്കാ​ൻ അ​ടു​ത്തദി​വ​സം ത​ന്നെ രേ​ഖാ​മൂ​ലം നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി ഇ​ർ​ഷാ​ദ് പ​റ​ഞ്ഞു.

വ​നാ​തി​ർ​ത്തി​യി​ലെ സ്ഥ​ല​ത്തു നി​ന്ന് മ​ണ്ണെ​ടു​ത്ത​താ​യി ബോ​ധ്യ​പ്പെ​ട്ട​താ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഹ​സി​ൽ​ദാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും ഉ​ട​മ​യ്ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​മെ​ന്നും പ​ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​സ്. അ​നി​ൽ​കു​മാ​റും അ​റി​യി​ച്ചു.

റാ​ണി​പു​ര​ത്ത് സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് മൂ​ന്നാ​റി​ൽ ന​ട​ന്ന​തു​പോ​ലെ ഇ​വി​ടെ​യും പ​ല​രും ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടാ​നും അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും തു​ട​ങ്ങി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നേ​ര​ത്തേ നാ​ട്ടു​കാ​രു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​തി​ഷേ​ധ​ത്തെത്തു​ട​ർ​ന്ന് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ആ​രും കാ​ര്യ​മാ​യി ശ്ര​ദ്ധി​ക്കാ​താ​യ​തോ​ടെ​യാ​ണ് വീ​ണ്ടും കു​ന്നി​ടി​ക്ക​ലും അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി​യ​ത്.

മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ലോ ഉ​രു​ൾ​പൊ​ട്ട​ലോ മ​റ്റ് അ​പ​ക​ട​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ അ​ത് വി​നോ​ദ​സ​ഞ്ചാ​ര​ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലു​ള്ള റാ​ണി​പു​ര​ത്തി​ന്‍റെ നി​ല​നി​ല്പി​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

Tags : Land grabbing nattuvishesham lcoal news

Recent News

Up