x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍​ഡി​എ​ഫ് വി​ക​സ​ന സ​ന്ദേ​ശ​യാ​ത്ര നാ​ളെ പാ​ലാ​യി​ല്‍


Published: February 8, 2026 03:51 AM IST | Updated: February 8, 2026 03:51 AM IST

പാ​ലാ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി ന​യി​ക്കു​ന്ന വി​ക​സ​ന സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് നാ​ളെ രാ​വി​ലെ പത്തി​ന് പാ​ലാ കു​രി​ശു​പ​ള്ളിക്കവ​ല​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യിച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൗ​ര​പ്ര​മു​ഖ​ർ, തൊ​ഴി​ലാ​ളി​ക​ള്‍, കൃ​ഷി​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ക​ളു​മാ​യി രാ​വി​ലെ 8.30 മു​ത​ല്‍ 9.30 വ​രെ സ​ണ്‍​സ്റ്റാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​വ​ദി​ക്കും.

പാ​ലാ കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ല്‍​നി​ന്നു ജാ​ഥാ ക്യാ​പ്റ്റ​നെ​യും നേ​താ​ക്ക​ളെ​യും സ്വീ​ക​രി​ക്കും. പാ​ലാ മ​ഹാ​റാ​ണി തി​യ​റ്റ​ര്‍ ഗ്രൗ​ണ്ടി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, റോ​ഷി അ​ഗ​സ്റ്റി​ന്‍, ക​ക്ഷി​നേ​താ​ക്ക​ള്‍ തു​ട​ങ്ങി‍​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ്, ബാ​ബു കെ. ​ജോ​ര്‍​ജ്, ടോ​ബി​ന്‍ കെ. ​അ​ല​ക്‌​സ്, സ​ജേ​ഷ് ശ​ശി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham LDF development message tour

Recent News

Up