ചെറുപുഴ: എൽഡിഎഫ് ചെറുപുഴ പഞ്ചായത്ത് കാൽനട പ്രചാരണ ജാഥ ഇന്ന് ചെറുപുഴയിൽ സമാപിക്കും. കെ.പി. ഗോപാലൻ ജാഥാ ലീഡറും, ഡെന്നി കാവാലം ഡെപ്യൂട്ടി ലീഡറും, കെ.ആർ. ചന്ദ്രകാന്ത് മാനേജരുമായുള്ള ജാഥ 29 ന് ജോസ്ഗിരിയിൽ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങളും വികസന കാഴ്ചപ്പാടും വിശദീകരിക്കുന്ന ജാഥ ഇന്നലെ രാജഗിരി, കോഴിച്ചാൽ, മീന്തുള്ളി, കരിയക്കര, വിജയനഗർ, പുളിങ്ങോം, ചുണ്ട എന്നിവിടങ്ങിൽ പര്യടനം നടത്തി കോലുവള്ളിയിൽ സമാപിച്ചു. ഇന്ന് തിരുമേനി, കോക്കടവ്, പ്രാപ്പൊയിൽ ഈസ്റ്റ്, പ്രാപ്പൊയിൽ, പാറോത്തുംനീർ, മുളപ്ര, പാക്കഞ്ഞിക്കാട്, കാരോക്കാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം അഞ്ചിന് ചെറുപുഴയിൽ സമാപിക്കും.
Tags : nattuvisheasham local