x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​പ്ര​ചാ​ര​ണ​ങ്ങ​ളെ നേ​രി​ടാ​നാ​യാ​ല്‍ എൽഡിഎഫ് അ​ധി​കാ​ര​ത്തി​ലെ​ത്തും: എം.​വി. ഗോ​വി​ന്ദ​ന്‍


Published: February 7, 2026 06:02 AM IST | Updated: February 7, 2026 06:02 AM IST

ക​ല്‍​പ്പ​റ്റ​യി​ല്‍ എ​ല്‍​ഡി​എ​ഫ് വ​ട​ക്ക​ന്‍ മേ​ഖ​ലാ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ പ്ര​സം​ഗി​ക്കു​ന്നു.

ക​ല്‍​പ്പ​റ്റ: കു​പ്ര​ചാ​ര​ണ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നാ​യാ​ല്‍ ഇ​ട​തു​മു​ന്ന​ണി തു​ട​ര്‍​ന്നും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.
എ​ല്‍​ഡി​എ​ഫ് വ​ട​ക്ക​ന്‍ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് ക​ല്‍​പ്പ​റ്റ​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ വ്യ​ക്തി​യു​ടെ​യും വാ​ക്കും നി​ല​പാ​ടും പ്ര​തി​ക​ര​ണ​വു​മാ​ണ് ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് ആ​വ​ശ്യം. മ​ഞ്ചേ​ശ്വ​രം കു​മ്പ​ള​യി​ല്‍ ജാ​ഥ ആ​രം​ഭി​ച്ച​തു​മു​ത​ല്‍ ഇ​തു​വ​രെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നി​നൊ​ന്ന് മെ​ച്ച​പ്പെ​ട്ട ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് കാ​ണാ​നാ​യ​ത്. ഇ​ത് ജാ​ഥാം​ഗ​ങ്ങ​ളു​ടെ മി​ക​വു​കൊ​ണ്ട​ല്ല.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക്കെ​തി​രേ അ​തി​ശ​ക്ത​മാ​യ നു​ണ പ്ര​ചാ​ര​ണം ന​ട​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ​വും ബൂ​ര്‍​ഷ്വാ മാ​ധ്യ​മ​ങ്ങ​ളും സ്വീ​ക​രി​ച്ച ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഞ​ങ്ങ​ളു​ണ്ട് എ​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​ത്. വ​ര്‍​ഗീ​യ​ത​യെ തു​ര​ത്താ​ന്‍ വി​ശ്വാ​സി സ​മൂ​ഹ​ത്തെ ചേ​ര്‍​ത്തു​നി​ര്‍​ത്തേ​ണ്ട​തു​ണ്ട്.

മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്ക​ണ​മെ​ങ്കി​ല്‍ വ​ര്‍​ഗീ​യ​ത​യെ അ​ക​റ്റി​നി​ര്‍​ത്ത​ണം. ന​മു​ക്കി​ട​യി​ല്‍ ഭൂ​രി​പ​ക്ഷ​വും വി​ശ്വാ​സി​ക​ളാ​ണ്. അ​വ​രി​ല്‍ ഹി​ന്ദു​വും ക്രി​സ്ത്യാ​നി​യും മു​സ​ല്‍​മാ​നു​മു​ണ്ട്. അ​വ​ര്‍ വ​ര്‍​ഗീ​യ​വാ​ദി​ക​ള​ല്ല. വ​ര്‍​ഗീ​യ​വാ​ദി​ക​ള്‍​ക്ക് വി​ശ്വാ​സ​മി​ല്ല. രാ​ഷ്ട്രീ​യാ​ധി​കാ​രം പി​ടി​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​യാ​യി മ​ത​ത്തെ​യും വി​ശ്വാ​സ​ത്തെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് വ​ര്‍​ഗീ​യ​വാ​ദി​ക​ള്‍.

മാ​ന​വി​ക​ത​യെ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച കേ​ര​ളം മ​ത​നി​ര​പേ​ക്ഷ ഉ​ള്ള​ട​ക്കം അം​ഗീ​ക​രി​ച്ച​താ​ണ്. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ കേ​ര​ളം ഒ​ഴി​കെ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ലാ​പ​ങ്ങ​ള്‍ ന​ട​ന്നു. സം​സ്ഥാ​ന​ത്ത് ക​ലാ​പ​ങ്ങ​ള്‍ ന​ട​ക്കാ​തി​രു​ന്ന​ത് ഇ​വി​ടെ വ​ര്‍​ഗീ​യ ശ​ക്തി​ക​ള്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല. അ​വ​രെ ത​ല​പൊ​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ്. വ​ര്‍​ഗീ​യ ശ​ക്തി​ക​ള്‍​ക്കെ​തി​രാ​യ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നൊ​പ്പം നി​ല്‍​ക്കു​ന്ന വ​ലി​യ ജ​ന​സ​ഞ്ച​യം കേ​ര​ള​ത്തി​ലു​ണ്ട്.

മ​ത​നി​ര​പേ​ക്ഷ ഉ​ള്ള​ട​ക്കം ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന മ​നു​ഷ്യ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്വ​ത്ത്. ആ ​സ്വ​ത്തി​നു​നേ​രേ​യും ക​ട​ന്നാ​ക്ര​മ​ണം ആ​രം​ഭി​ച്ചി​ച്ചി​ട്ടു​ണ്ട്. തെ​ളി​നീ​രി​ല്‍ വി​ഷം ക​ല​ര്‍​ത്തു​ക​യാ​ണ് സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ള്‍. വി​ക​സ​ന​ത്തി​ന് ഇ​ട​തു​പ​ക്ഷ, വ​ല​തു​പ​ക്ഷ രൂ​പ​ങ്ങ​ളു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്തി​ല്‍ വ​ലി​യ​ഭാ​ഗം 10 ശ​ത​മാ​നം ആ​ളു​ക​ളു​ടെ കൈ​വ​ശ​മാ​കു​ന്ന​തി​ന് ഉ​ത​കു​ന്ന നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ച്ച​ത്. ഇ​തേ​നി​ല​പാ​ടി​ലൂ​ടെ​യാ​ണ് ബി​ജെ​പി​യും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ടാ​റ്റ​യെ​യും ബി​ര്‍​ല​യെ​യും മു​ത​ലാ​ളി​മാ​രാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​യ​ത്‌​നി​ച്ചു.

ഇ​പ്പോ​ള്‍ അ​ദാ​നി​യെ​യും അം​ബാ​നി​യെ​യും വ​ലി​യ മു​ത​ലാ​ളി​മാ​രാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ ജ​ന​ത​യു​ടെ 50 ശ​ത​മാ​ന​ത്തി​ന്‍റെ പ​ക്ക​ല്‍ രാ​ജ്യ​സ​മ്പ​ത്തി​ന്‍റെ മൂ​ന്ന് ശ​ത​മാ​നം മാ​ത്ര​മാ​ണു​ള്ള​ത്. ലോ​ക​ത്ത് സ​മ്പ​ത്തി​ന്‍റെ കേ​ന്ദ്രീ​ക​ര​ണം ന​ട​ക്കു​ക​യാ​ണെ​ന്നും 30 കോ​ടി​യി​ല​ധി​കം പേ​ര്‍ പ​ട്ടി​ണി​യി​ലാ​ണെ​ന്നും ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ ക്രി​സ്മ​സ് ഭാ​ഷ​ണ​ത്തി​നി​ടെ വേ​ദ​ന​യോ​ടെ പ​റ​ഞ്ഞ​ത് ശ്ര​ദ്ധേ​യ​മാ​ണ്.

സ​മ്പ​ന്ന​ര്‍ കൂ​ടു​ത​ല്‍ സ​മ്പ​ന്ന​രും ദ​രി​ദ്ര​ര്‍ കൂ​ടു​ത​ല്‍ ദ​രി​ദ്ര​രും ആ​കു​ന്ന​താ​ണ് മു​ത​ലാ​ളി​ത്ത പ്ര​തി​സ​ന്ധി. സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​ങ്ങ​ള്‍ ഒ​ഴി​കെ ലോ​കം മു​ഴു​വ​ന്‍ മു​ത​ലാ​ളി​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ ഭ്രാ​ന്ത​ന്‍ ന​ട​പ​ടി​ക​ള്‍. തീ​വ്ര വ​ല​തു​പ​ക്ഷ ശ​ക്തി​ക​ള്‍ മു​ത​ലാ​ളി​ത്ത പ്ര​തി​സ​ന്ധി​യു​ടെ ഭാ​ഗ​മാ​യാ​ണ് ത​ങ്ങ​ള്‍​ക്ക് ആ​രെ​യും പി​ടി​ച്ചു​കൊ​ണ്ടു​പോ​കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്ന് ചി​ന്തി​ക്കു​ന്ന​ത്.

വെ​ന​സ്വേ​ല​ന്‍ പ്ര​സി​ഡ​ന്‍റി​നെ​യും ഭാ​ര്യ​യെ​യും നാ​ളു​ക​ള്‍ മു​മ്പ് പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. ക്യൂ​ബ​യെ​യും ഗ്രീ​ന്‍​ലാ​ന്‍​ഡി​നെ​യും മെ​ക്‌​സി​ക്കോ​യെ​യും പി​ടി​ക്കു​മെ​ന്ന് പ​റ​യു​ന്നു​മു​ണ്ട്. ന​രേ​ന്ദ്ര മോ​ദി​യെ പി​ടി​ക്കാ​ന്‍ വ​രി​ല്ല എ​ന്ന​തി​ല്‍ ഉ​റ​പ്പൊ​ന്നു​മി​ല്ല. ലോ​ക​ത്തെ മു​ത​ലാ​ളി​ത്ത സ​മൂ​ഹ​ത്തി​ല്‍ അ​തി​ദാ​രി​ദ്ര്യം അ​വ​സാ​നി​പ്പി​ക്കാ​ന്‍ കേ​ര​ള​ത്തി​നു സാ​ധി​ച്ചു. ഇ​ത് ചെ​റി​യ കാ​ര്യ​മ​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​യു​ന്ന​ത് അ​ദ്ദേ​ഹം ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്നാ​ണ്. എ​ന്താ​ണ് ഇ​ട​തു​പ​ക്ഷ​മെ​ന്ന് മ​ന​സി​ലാ​ക്കാ​തെ തോ​ന്ന്യാ​സ​മാ​ണ് അ​ദ്ദേ​ഹം വി​ള​മ്പു​ന്ന​ത്. സ​തീ​ശ​നെ​പോ​ലെ നു​ണ​പ​റ​യു​ന്ന​യാ​ള്‍ കേ​ര​ള​ത്തി​ല്‍ മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. ക​രു​ണാ​ക​ര​ൻ പോ​ലും ഇ​ങ്ങ​നെ നു​ണ പ​റ​ഞ്ഞി​ട്ടി​ല്ല.

സം​സ്ഥാ​ന​ത്തി​ന്‍റെ പൂ​ര്‍​വ​കാ​ല​ത്ത് ജ​ന​ജീ​വി​തം ദു​ര്‍​ഘ​ടം പി​ടി​ച്ച​താ​യി​രു​ന്നു. മ​നു​ഷ്യ​ന് മ​നു​ഷ്യ​നാ​യി ജീ​വി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍ കേ​ര​ള​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ല്ല. അ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. അ​ടി​മ​തു​ല്യ​രാ​യി ജീ​വി​ച്ച മ​നു​ഷ്യ​രി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത് ശ്രീ​നാ​രാ​യ​ണ​ഗു​ര​വും ച​ട്ട​മ്പി​സ്വാ​മി​ക​ളും വാ​ഗ്ഭ​ടാ​ന​ന്ദ​നും അ​യ്യ​ങ്കാ​ളി​യും മ​റ്റു​മാ​ണ്. ഇ​വ​ര്‍ ഉ​ഴു​തു​മ​റി​ച്ച മ​ണ്ണി​നെ പി​ന്‍​പ​റ്റി​യാ​ണ് ദേ​ശീ​യ, ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ വേ​രു​റ​പ്പി​ച്ച​ത്.

കേ​ര​ള​ത്തെ പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ന്‍ ന​ട​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​ത്ത​വ​ണ​ത്തെ മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ 10 കേ​ന്ദ്ര ബ​ജ​റ്റും സം​സ്ഥാ​ന​ത്തി​ന് എ​തി​രാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷം കേ​ര​ള​ത്തി​ന് കി​ട്ടേ​ണ്ടി​യി​രു​ന്ന ര​ണ്ട​ര ല​ക്ഷം കോ​ടി രൂ​പ കേ​ന്ദ്രം ത​ന്നി​ല്ല. കേ​ന്ദ്രം കി​ണ​ഞ്ഞു ശ്ര​മി​ക്കു​മ്പോ​ഴും കേ​ര​ള​ത്തി​ന് ശ്വാ​സം മു​ട്ടി​യി​ല്ല. സ്വ​ന്തം കാ​ലി​ല്‍​നി​ന്ന് മ​റ്റു പ​ല വ​ഴി​ക​ളും ക​ണ്ട് ഫ​ല​പ്ര​ദ​മാ​യി സാ​മ്പ​ത്തി​ക മാ​നേ​ജ്‌​മെ​ന്‍റ് ന​ട​ത്തി​യാ​ണ് കേ​ര​ളം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.
ബ​ജ​റ്റി​ലൂ​ടെ കേ​ന്ദ്രം കേ​ര​ള​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഈ ​അ​പ​മാ​നം സം​സ്ഥാ​നം സ​ഹി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ആ​ര്‍​ജെ​ഡി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up