പിണറായി ആർസി അമല സ്കൂളിൽ സിപിഐ നൂറാം രൂപീകരണ വാർഷികാഘോഷം ജില്ലാതല സമാപനം ദേശീയ സെക്രട്ടേറിയറ്റംഗം പി. സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പിണറായി: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം ഊഴം നേടുമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പി. സന്തോഷ് കുമാർ എംപി.
സിപിഐ രൂപീകരണ നൂറാം വാർഷികാഘോഷം ജില്ലാതല സമാപനം പിണറായി ആർ.സി അമല സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സി.പി സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുൻ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി.എൻ ചന്ദ്രൻ, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി മുരളി, സംസ്ഥാന കൗൺസിൽ അംഗം സി.പി ഷൈജൻ, ഒ.കെ ജയകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.
ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, മുൻ ജില്ലാ സെക്രട്ടറി സി. രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി ബാബു, വി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.മണ്ഡലം സെക്രട്ടറി എം.എസ് നിഷാദ് സ്വാഗതവും ജില്ലാ കൗൺസിൽ അംഗം എം. മഹേഷ് കുമാർ മഠത്തിൽ നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിന് മുന്നോടിയായി നാടൻപാട്ടുകളും അവതരിപ്പിച്ചു.